സൗദി ട്രാഫിക് വിഭാഗത്തിന്റെ മുന്നറിയിപ്പ്; ഈ 10 സ്ഥലങ്ങളിൽ വാഹനങ്ങൾ നിർത്തുകയോ പാർക്ക് ചെയ്യുകയോ ചെയ്യരുത്
സൗദിയിൽ വാഹനങ്ങൾ നിർത്താനോ പാർക്ക് ചെയ്യാനോ പാടില്ലാത്ത പത്ത് സ്ഥലങ്ങൾ ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റ് വെളിപ്പെടുത്തി
പാലങ്ങളിലും റോഡിന് കുറുകയോ അല്ലെങ്കിൽ മധ്യത്തിലോ പാർക്ക് ചെയ്യുന്നതും, സ്‌കൂൾ കുട്ടികൾ ക്രോസ്സ് ചെയ്യുന്നതിന്റെ ഒന്നര മീറ്ററോ അതിൽ കുറവോ ദൂരത്തിൽ പാർക്ക് ചെയ്യുന്നതും ശിക്ഷാർഹമാണ്.
അതുപോലെ ട്രാഫിക് സിഗ്നലുകളിൽ നിന്ന് 15 മീറ്ററോ അതിൽ കുറവോ ദൂരത്തിലും, കാൽ നട യാത്രക്കാർക്കായിട്ടുള്ള പാതകളിലും, പാർക്കിങ് സ്ഥലങ്ങളിൽ വിപരീത ദിശയിൽ പാർക്ക് ചെയ്യുന്നതും കുറ്റകരമാണ്.
വളവുകളിൽ നിന്ന് 15 മീറ്ററോ അതിൽ കുറവോ ദൂരത്തിലും, കാൽനട യാത്രക്കാർ റോഡ് മുറിച്ചു കടക്കുന്ന സ്ഥലങ്ങളിലും, റോഡിന് വിപരീത ദിശയിലും, പ്രത്യേക വിഭാഗം വാഹനങ്ങൾക്കായി അനുവദിച്ച പാർക്കിങ് സ്ഥലങ്ങളിൽ പാർക്ക് ചെയ്യുന്നതും നിയമ ലംഘനങ്ങളിൽ ഉൾപ്പെടുമെന്ന് ട്രാഫിക് വിഭാഗം അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa