Sunday, November 24, 2024
Saudi ArabiaTechnologyTop Stories

സൗദിയിൽ മൊബൈൽ ഫോണുകൾക്കും ഇലക്ട്രോണിക് ഉപകരണങ്ങൾക്കും ഏകീകൃത ചാർജിങ് പോർട്ടുകൾ നിർബന്ധമാക്കുന്നു.

അടുത്ത ജനുവരി 1 മുതൽ സൗദി വിപണിയിൽ മൊബൈൽ ഫോണുകൾക്കും ഇലക്ട്രോണിക് ഉപകരണങ്ങൾക്കുമുള്ള ഏകീകൃത ചാർജിംഗ് പോർട്ടുകളുടെ ആദ്യ നിർബന്ധിത ഘട്ടം നടപ്പിലാക്കാൻ ഒരുങ്ങുന്നുവെന്ന് കമ്മ്യൂണിക്കേഷൻസ്, സ്പേസ് ആൻഡ് ടെക്നോളജി കമ്മീഷൻ, സൗദി സ്റ്റാൻഡേർഡ്സ്, മെട്രോളജി ആൻഡ് ക്വാളിറ്റി ഓർഗനൈസേഷൻ എന്നിവർ അറിയിച്ചു.

പോർട്ടബിൾ നാവിഗേഷൻ സംവിധാനങ്ങൾക്ക് പുറമെ മൊബൈൽ ഫോണുകൾ, ടാബ്‌ലെറ്റുകൾ, ഡിജിറ്റൽ ക്യാമറകൾ, ഇ-റീഡറുകൾ, പോർട്ടബിൾ വീഡിയോ ഗെയിം ഉപകരണങ്ങൾ, ഹെഡ്‌ഫോണുകൾ, പോർട്ടബിൾ സ്പീക്കറുകൾ, വയർലെസ് റൂട്ടറുകൾ, ഇയർഫോണുകൾ, ആംപ്ലിഫയറുകൾ, കീബോർഡുകൾ, കമ്പ്യൂട്ടർ പോയിൻ്റർ ഉപകരണങ്ങൾ (മൗസുകൾ) എന്നിവയും തീരുമാനത്തിൻ്റെ ആദ്യ ഘട്ടത്തിൽ ഉൾപ്പെടുമെന്ന് അവർ കൂട്ടിച്ചേർത്തു.

സൗദിയിലെ ഉപയോക്താകൾക്ക് അധിക ചിലവുകൾ വരാതിരിക്കാനും അവർക്ക് ഉയർന്ന നിലവാരമുള്ള ചാർജിംഗും ഡാറ്റാ ട്രാൻസ്ഫർ ടെക്നോളജിയും നൽകുന്നതുമാണ് തീരുമാനം.

രണ്ടാം ഘട്ടം 2026 ഏപ്രിൽ 1-ന് ആരംഭിക്കുകയും പോർട്ടബിൾ കമ്പ്യൂട്ടറുകൾ ഉൾപ്പെടുകയും ചെയ്യുന്നതിനാൽ, പ്രതിവർഷം ഏകദേശം 15 ടൺ ഇലക്ട്രോണിക് മാലിന്യങ്ങൾ കുറക്കാൻ കഴിയും.

യു എസ് ബി ടൈപ്പ് സി തരത്തിലുള്ളതായിരിക്കണം ചാർജിങ് പോർട്ടുകൾ എന്ന് കമ്പനികൾക്കും വിതരണക്കാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa