Thursday, November 7, 2024
Saudi ArabiaTop Stories

സൗദിയുടെ വിവിധ പ്രദേശങ്ങളിൽ താപനില കുറയുന്നു; തുറൈഫിൽ 7 ഡിഗ്രി സെൽഷ്യസ്

സൗദിയുടെ വിവിധ പ്രദേശങ്ങളിൽ ഇന്ന് പ്രതീക്ഷിക്കുന്ന താപനില കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

പ്രവചനങ്ങൾ അനുസരിച്ച്, തബൂക്ക്, അൽ-ജൗഫ്, വടക്കൻ അതിർത്തി, ഹായിൽ, അൽ-ഖസിം എന്നീ മേഖലകളിൽ താപനിലയിൽ തുടർച്ചയായി കുറവുണ്ടാകും.

രാജ്യത്ത് ഇന്ന് ഏറ്റവും ഉയർന്ന താപനില പ്രതീക്ഷിക്കുന്നത് മക്കയിലാണെന്ന് കേന്ദ്രം അറിയിച്ചു. ഇത് 39 ഡിഗ്രി സെൽഷ്യസിൽ വരെ എത്തും.
.
7 ഡ്രിഗ്രി സെൽഷ്യസ് പ്രതീക്ഷിക്കുന്ന തുറൈഫിലാണ് ഇന്ന് ഏറ്റവും കുറഞ്ഞ താപനില പ്രതീക്ഷിക്കുന്നത്. ഖുറയ്യാത്തിൽ 8 ഡിഗ്രിയും, അൽ-സൗദയിൽ 9 ഡിഗ്രിയും പ്രതീക്ഷിക്കുന്നു.

ജിസാനിലും വാദി അൽ-ദവാസിറിലും 37 ഡിഗ്രിയും, മദീന, ജിദ്ദ, ഖുൻഫുദ എന്നിവിടങ്ങളിൽ 36 ഡിഗ്രിയും, അൽ-ഖർജ്, ഷറൂറ, യാൻബു, അൽ-അഹ്‌സ എന്നിവിടങ്ങളിൽ 35 ഡിഗ്രി സെൽഷ്യസുമാണ് പ്രതീക്ഷിക്കുന്നത്.

ജസാൻ, അസിർ, അൽ-ബഹ, മക്ക അൽ-മുഖറമ, അൽ-ഷർഖിയ, റിയാദ്, നജ്റാൻ, മദീനയുടെ കിഴക്കൻ ഭാഗങ്ങൾ എന്നിവിടങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയും പ്രതീക്ഷിക്കുന്നു.

കിഴക്കൻ മേഖലയിലെ ചില ഭാഗങ്ങളിലും തെക്കുപടിഞ്ഞാറൻ ഉയർന്ന പ്രദേശങ്ങളിലും രാത്രിയിലും അതിരാവിലെയും മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് പ്രവചനങ്ങൾ കൂട്ടിച്ചേർത്തു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa