സൗദിയിൽ തൊഴിൽ ബന്ധം വിച്ഛേദിക്കപ്പെട്ട തൊഴിലാളിക്ക് ഉചിതമായ തീരുമാനമെടുക്കാനുള്ള സമയ പരിധി വ്യക്തമാക്കി അധികൃതർ
സൗദിയിൽ ഒരു തൊഴിലാളി ജോലിക്ക് ഹാജരാകാത്തതിൻ്റെ റിപ്പോർട്ട് സമർപ്പിച്ചതിന് ശേഷം അടുത്ത തീരുമാനമെടുക്കുന്നതിനുള്ള സമയപരിധി വ്യക്തമാക്കി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം.
ജോലിയിൽ നിന്നുള്ള ഒരു തൊഴിലാളിയുടെ അഭാവത്തെക്കുറിച്ച് ഒരു റിപ്പോർട്ട് സമർപ്പിച്ചതിന് ശേഷം തൊഴിലാളിക്ക് 60 ദിവസത്തെ കാലയളവ് നൽകുന്നു.
ഈ 60 ദിവസത്തെ കാലയളവിൽ തൊഴിലാളിക്ക് കഫാല മാറാനോ അല്ലെങ്കിൽ ഫൈനൽ എക്സിറ്റിൽ പോകാനോ അനുവാദമുണ്ട്.
ഇനി ഈ 60 ദിവസത്തിനുള്ളിൽ മേൽ പരാമർശിച്ച കഫാല മാറാലോ എക്സിറ്റോ നടന്നില്ലെങ്കിൽ തൊഴിലാളിയുടെ സ്റ്റാറ്റസ് ഹുറൂബായി മാറും. ആ ഹുറൂബ് ഒഴിവാക്കാൻ സാധിക്കില്ല എന്നും മന്ത്രാലയം വ്യക്തമാക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa