Sunday, November 24, 2024
Middle EastSaudi ArabiaTop Stories

ഇറാനെതിരെയുള്ള സൈനിക നടപടിയെ അപലപിച്ച് സൗദി അറേബ്യ

റിയാദ്: ശനിയാഴ്ച പുലർച്ചെ ഇറാനെ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ ആക്രമണങ്ങളെ സൗദി അറേബ്യ അപലപിച്ചു.

ഇത് രാജ്യത്തിൻറെ പരമാധികാരത്തിൻ്റെയും അന്താരാഷ്ട്ര നിയമങ്ങളുടെയും മാനദണ്ഡങ്ങളുടെയും ലംഘനമാണെന്ന് സൗദി അറേബ്യ പ്രസ്താവിച്ചതായി സ്റ്റേറ്റ് ന്യൂസ് ഏജൻസി എസ്‌പിഎ റിപ്പോർട്ട് ചെയ്തു.

എല്ലാ കക്ഷികളോടും പരമാവധി സംയമനം പാലിക്കാനും തീവ്രത കുറയ്ക്കുന്നതിന് വേണ്ടി പ്രവർത്തിക്കാൻ അഭ്യർത്ഥിക്കുകയും, നീണ്ടുനിൽക്കുന്ന സൈനിക ഏറ്റുമുട്ടലുകൾ മേഖലയിൽ ഉണ്ടാക്കിയേക്കാവുന്ന ഗുരുതരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് രാജ്യം മുന്നറിയിപ്പ് നൽകുകയും ചെയ്തു.

അയൽരാജ്യങ്ങളുടെ സുരക്ഷയ്ക്കും സുസ്ഥിരതയ്ക്കും ഭീഷണിയായിക്കൊണ്ടിരിക്കുന്ന, മേഖലയിൽ വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾക്കെതിരെ സൗദി അറേബ്യ തങ്ങളുടെ ഉറച്ച നിലപാട് ആവർത്തിച്ചു.

സമാധാനം പ്രോത്സാഹിപ്പിക്കുന്നതിനും പിരിമുറുക്കം കുറയ്ക്കുന്നതിനും മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾ അവസാനിപ്പിക്കുന്നതിനുള്ള ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിനും തങ്ങളുടെ ഉത്തരവാദിത്തങ്ങൾ നിറവേറ്റാൻ സൗദി അന്താരാഷ്ട്ര സമൂഹത്തോട് ആഹ്വാനം ചെയ്തു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa