Thursday, November 7, 2024
Saudi ArabiaTop Stories

മസ്ജിദുൽ ഹറമിൽ 244 വാട്ടർ മിസ്റ്റ് ഫാനുകൾ സ്ഥാപിച്ചു

രണ്ട് വിശുദ്ധ മസ്ജിദുകളുടെ പരിപാലനത്തിനുള്ള ജനറൽ അതോറിറ്റി മക്കയിലെ മസ്ജിദുൽ ഹറാമിൽ 244 വാട്ടർ മിസ്റ്റ് ഫാനുകൾ സ്ഥാപിച്ചു.

ഫോഗ്-കൂളിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച്, ഈ ഫാനുകൾ വായുവിൽ നിന്നുള്ള ചൂട് ആഗിരണം ചെയ്ത് വിശുദ്ധ കഅബയ്ക്ക് ചുറ്റുമുള്ള അങ്കണങ്ങളിലെ താപനില ഏകദേശം 6 ഡിഗ്രി സെൽഷ്യസ് കുറയ്ക്കുന്നു.

മൈക്രോസ്കോപ്പിക് നോസിലുകളിലൂടെ കുറഞ്ഞത് 40 ബാർ മർദ്ദത്തിൽ വെള്ളം പമ്പ് ചെയ്യുന്നതിലൂടെയാണ് ഈ ഫോഗ് ഫാനുകൾ പ്രവർത്തിക്കുന്നത്.

തറ നിരപ്പിൽ നിന്ന് ഏകദേശം 4 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഓരോ ഫാനും 38 ഇഞ്ച് വരെ വ്യാസമുള്ളതാണ്. ചൂട് കുറക്കാൻ ഏറ്റവും ഫലപ്രദമായ ഒരു പരിഹാര മാർഗ്ഗമാണ് ഇത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa