അബുദാബിയിൽ ഹിന്ദി കോടതി ഭാഷയായി അംഗീകരിച്ചു
അബൂദാബി ജുഡീഷ്യൽ സംവിധാനത്തിൽ ഹിന്ദി മൂന്നാം ഔദ്യോഗിക ഭാഷയായി അംഗീകരിച്ചു. നീതിനിർവഹണം കൂടുതൽ സുതാര്യമാക്കുന്ന നടപടികളുടെ ഭാഗമായാണിത് .
യു.എ.ഇയിലെ വിദേശികളിൽ ഏറ്റവും കൂടുതലുള്ള ഇന്ത്യക്കാർക്ക് വലിയ രീതിയിൽ തന്നെ ഈ തീരുമാനം ഉപകാരപ്പെടുമെന്ന് തീർച്ചയാണു. ഇന്ത്യക്കാർക്ക് പുറമെ ഹിന്ദി കൈകാര്യം ചെയ്യുന്ന പാകിസ്ഥാൻ, നേപ്പാൾ, ബംഗ്ളാദേശ് തുടങ്ങിയ രാജ്യങ്ങളിലുള്ളവർക്കും ഇതിൻ്റെ പ്രയോജനം ലഭിക്കും.
അറബി, ഇംഗ്ലീഷ് എന്നിവക്ക് പുറമെയാണു ഹിന്ദി ഭാഷക്കും അംഗീകാരം ലഭിച്ചത്. അബുദാബി നീതിന്യായ വകുപ്പിന്റെ വെബ്സൈറ്റിൽ ഹിന്ദിയിലുള്ള ഫോറങ്ങൾ ഇനി ലഭ്യമാകും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa