സൗദിയിലെ പ്രധാന നഗരങ്ങളടക്കം 8 മേഖലകളിൽ കാലാവസ്ഥാ മുന്നറിയിപ്പ്
സൗദിയിലെ മക്ക, മദീന, റിയാദ്, ജസാൻ, അസീർ, അൽ-ബഹ, ഹായിൽ, അൽ-ഖസിം എന്നീ മേഖലകളിൽ ദേശീയ കാലാവസ്ഥ കേന്ദ്രം കാലാവസ്ഥാ മുന്നറിയിപ്പ് നൽകി.
മക്ക മേഖലയിൽ ജിദ്ദ, റാബിഗ്, ഖുലൈസ്, അൽ ലൈത്ത്, കുൻഫുദ, തായിഫ് തുടങ്ങി വിവിധ പ്രദേശങ്ങളിൽ മിതമായ മഴയും, കാറ്റും പ്രതീക്ഷിക്കുന്നു.
റിയാദ് മേഖലയിൽ ശക്തമായ കാറ്റ്, പേമാരി, ഇടിമിന്നൽ എന്നിവയ്‌ക്കൊപ്പം മിതമായ മഴയും പ്രതീക്ഷിക്കുന്നതായി കേന്ദ്രം മുന്നറിയിപ്പ് നൽകി.
മദീന മേഖലയിലെ വിവിധ പ്രദേശങ്ങളിൽ ഉയർന്ന വേഗതയുള്ള കാറ്റും പേമാരിയും ഇടിമിന്നലോടും കൂടിയുള്ള മിതമായ മഴയും പ്രതീക്ഷിക്കുന്നു. വാദി അൽ-ഫറയിൽ കനത്ത മഴ പ്രതീക്ഷിക്കുന്നു.
കനത്ത മഴ, അതിവേഗ കാറ്റ്, പേമാരി, ഇടിമിന്നൽ എന്നിവയ്ക്ക് സാക്ഷ്യം വഹിക്കുന്നതായി കേന്ദ്രം അൽ-ബഹ മേഖലയ്ക്ക് മുന്നറിയിപ്പ് നൽകി.
അസീർ മേഖലയിൽ അൽ-നമാസ്, ബൽഖർൻ, തനുമ, അബഹ, അഹദ് റുഫൈദ, അൽ-ഹർജ, അൽ-റബൂവ, ഖമീസ് മുഷെയ്ത്, ശരത് ഉബൈദ, ദഹ്‌റാൻ അൽ-ജനൂബ്, അൽ-മജാരിദ, ബർഖ്, റിജാൽ അൽമ, മഹായിൽ എന്നിവിടങ്ങളിൽ ഇടിമിന്നലിനും മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്.
ജിസാൻ, ഖസീം, ഹായിൽ മേഖലകളും മിതമായ മഴയ്ക്ക് സാക്ഷ്യം വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa