സൗദിയിൽ സ്വദേശിയെ സ്വിമ്മിംഗ് പൂളിൽ തള്ളിയിട്ട് ശ്വാസം മുട്ടിച്ച് കൊന്ന പ്രതിയുടെ വധശിക്ഷ നടപ്പാക്കി
സ്വദേശി പൗരനെ കൊലപ്പെടുത്തിയ കേസിൽ മറ്റൊരു സ്വദേശി പൗരനെ റിയാദിൽ വധ ശിക്ഷക്ക് വിധേയനാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം പ്രസ്താവിച്ചു.
സ്വാലിഹ് ബിൻ യഹ്യ അൽ അലി എന്ന സൗദി പൌരനെയാണ് ഖാലിദ് ബിൻ അബ്ദുല്ല അരീഫി എന്ന സൗദി പൗരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷക്ക് വിധേയനാക്കിയത്.
പ്രതി കൊല്ലപ്പെട്ടയാളെ നീന്തൽക്കുളത്തിലേക്ക് തള്ളിയിട്ട് കൈകൊണ്ട് കഴുത്ത് ഞെരിച്ചായിരുന്നു ക്രൂരകൃത്യം നടത്തിയത്.
പ്രതിക്കെതിരെയുള്ള വധ ശിക്ഷാ വിധി ഉന്നത കോടതികൾ ശരി വെച്ചതിനെത്തുടർന്ന് സൗദി റോയൽ കോർട്ട് ശിക്ഷ നടപ്പാക്കാൻ ഉത്തരവിടുകയും ബുധനാഴ്ച റിയാദിൽ ശിക്ഷ നടപ്പാക്കുകയുമായിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa