Wednesday, April 16, 2025
Saudi ArabiaTop Stories

സന്ദർശക വിസയിൽ സൗദിയിലെത്തുന്നവർക്ക് ഡിജിറ്റൽ ഐ ഡി ഔദ്യോഗിക തെളിവായി ഉപയോഗിക്കാം

വിസിറ്റിംഗ് വിസയിൽ സൗദിയിലെത്തുന്നവർക്ക് ഡിജിറ്റൽ ഐഡി ഔദ്യോഗിക തെളിവായി ഉപയോഗിക്കാമെന്ന് പാസ്സ്‌പോർട്ട് വിഭാഗം അറിയിച്ചു.

അബ്ഷർ പ്ലാറ്റ്‌ഫോമിൽ ലഭ്യമായ ഡിജിറ്റൽ ഐഡി രാജ്യത്തെത്തുന്ന സന്ദർശകർക്ക് ഔദ്യോഗിക തെളിവായി കണക്കാക്കപ്പെടും എന്നാണ് ജവാസാത്ത് അറിയിച്ചത്.

സൗദിക്കകത്ത് യാത്രയിലായിരിക്കുമ്പോളും, മറ്റു പരിശോധന സമയത്തും ഉദ്യോഗസ്ഥർ ഐഡി ആവശ്യപ്പെടുന്ന സമയത്ത് ഡിജിറ്റൽ ഐഡി കാണിച്ചാൽ മതിയാകും.

സന്ദർശകരുടെ ഡിജിറ്റൽ ഐഡൻ്റിറ്റി രാജ്യത്തിനുള്ളിലെ ഔദ്യോഗിക തെളിവായി കണക്കാക്കുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായിട്ടാണ് പാസ്സ്‌പോർട്ട് വിഭാഗം ഇത് വ്യക്തമാക്കിയത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa