സൗദിയിലെ ഗാർഹിക തൊഴിലാളികളുമായി ബന്ധപ്പെട്ട് മാനവ വിഭവ ശേഷി മന്ത്രാലയം നൽകുന്ന മുന്നറിയിപ്പ്
സൗദിയിലെ ഗാർഹിക തൊഴിലാളികളുമായി ഇടപഴകുന്നതിൽ തൊഴിലുടമകൾ നടത്തുന്ന പൊതുവായ ലംഘനത്തിനെതിരെ മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം മുന്നറിയിപ്പ് നൽകി.
ഗാർഹിക തൊഴിലാളിയെ മറ്റുള്ളവർക്ക് വേണ്ടി ജോലി ചെയ്യാൻ അനുവദിക്കുകയോ കരാറിൽ വ്യക്തമാക്കിയിട്ടുള്ള ജോലിയുടെ സ്വഭാവത്തിൽ നിന്ന് വ്യത്യസ്തമായ ജോലികൾ ഏൽപ്പിക്കുകയോ ചെയ്യുന്നതാണ് ഈ ലംഘനങ്ങളിൽ ഏറ്റവും പ്രധാനമെന്ന് മന്ത്രാലയം വിശദീകരിച്ചു.
ഗാർഹിക സേവന തൊഴിലാളി ചട്ടങ്ങളിലെ ആർട്ടിക്കിൾ 15-ൽ പരാമർശിച്ച നിർദ്ദേശങ്ങൾ തൊഴിലുടമകൾ പാലിക്കേണ്ടതിൻ്റെ ആവശ്യകത മന്ത്രാലയം ഊന്നിപ്പറയുന്നു.
ഗാർഹിക തൊഴിലാളികളെ ജോലിയില്ലാതെ കൊണ്ടുവരരുതെന്നും തൊഴിലാളിയെ മറ്റൊരാൾക്ക് വേണ്ടി ജോലി ചെയ്യാൻ അനുവദിക്കരുതെന്നും ആർട്ടിക്കിൾ വ്യവസ്ഥ ചെയ്യുന്നു.
തൊഴിൽ കരാറിലും ഇഖാമയിലും രേഖപ്പെടുത്തിയിരിക്കുന്ന അവൻ്റെ തൊഴിലിൽ നിന്ന് വ്യത്യസ്തമായ ജോലികൾ ചെയ്യിക്കരുതെന്നും ആർട്ടിക്കിൾ പറയുന്നു.
ഈ മുന്നറിയിപ്പ് ഗാർഹിക തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും സുരക്ഷിതവും നീതിയുക്തവുമായ തൊഴിൽ അന്തരീക്ഷം വർധിപ്പിക്കുന്നതിന് സഹായകമാകുന്ന കരാറുകൾ എല്ലാ കക്ഷികളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും വേണ്ടിയാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa