Saturday, April 19, 2025
Saudi ArabiaTop Stories

സൗദിയിലുടനീളം കനത്ത മഴ; ആലിപ്പഴവർഷത്തിൽ വെള്ള പുതച്ച് മരുഭൂമി: വീഡിയോ കാണാം

സൗദിയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയാണ് ഒരാഴ്ചയായി പെയ്തുകൊണ്ടിരിക്കുന്നത്. മഴ തുടരുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

ജിസാൻ, അസിർ, അൽ-ബഹ, മക്ക, ഹായിൽ, വടക്കൻ അതിർത്തി എന്നിവിടങ്ങളിൽ ഇന്നും ഇടിമിന്നലും മഴയും ആലിപ്പഴവർഷവും തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം പറഞ്ഞു.

മദീന, ഖസിം മേഖലകളിൽ നേരിയതോ മിതമായതോ ആയ മഴ ലഭിക്കും. കിഴക്കൻ മേഖലയുടെ തീരപ്രദേശങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ട്.

ഹായിലിൽ ശക്തമായ ആലിപ്പഴവർഷത്തെ തുടർന്ന് വെള്ള പുതച്ചുകിടക്കുന്ന മരുഭൂമിയുടെ വീഡിയോ നിരവധി പേർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. വീഡിയോ കാണാം👇

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa