മലപ്പുറം ജില്ലാ കെ.എം.സി.സി കായികോത്സവം; വള്ളിക്കുന്നും വണ്ടൂരും സംയുക്ത ജേതാക്കൾ
ജിദ്ദ മലയാളി സമൂഹത്തിന് ആവേശകരമായി അത്യന്തം വാശിയോടെ നടത്തപ്പെട്ട ജിദ്ദ-മലപ്പുറം ജില്ലാ കെ.എം.സി.സി കായികോത്സവത്തിൽ 19 പോയന്റ് വീതം നേടി വള്ളിക്കുന്ന് മണ്ഡലവും, വണ്ടൂർ മണ്ഡലവും ഓവർഓൾ ചാമ്പ്യന്മാരായി. 18 പോയന്റ് നേടി മങ്കട മണ്ഡലം രണ്ടാം സ്ഥാനവും, 15 പോയന്റ് നേടി വേങ്ങര മണ്ഡലം മൂന്നാം സ്ഥാനവും നേടി.
ജിദ്ദ കായിക ചരിത്രത്തിൽ ആദ്യമായി വിപുലമായ ജനപങ്കാളിത്തത്തോടെ ഖാലിദ് ബിൻ വലീദ് റോഡിന് സമീപം ഫ്ളഡ് ലൈറ്റ് സ്റ്റേഡിയത്തിൽ നടത്തപ്പെട്ട കായികോത്സവം സംഘാടന മികവ് കൊണ്ടും, ജന പങ്കാളിത്തം കൊണ്ടും ബഹുജന ശ്രദ്ധ നേടി. ഉച്ചക്ക് 02:30 ആരംഭിച്ച രജിസ്ട്രേഷൻ മത്സാരാർത്ഥികളുടെ ആവേശം വിളിച്ചോതുന്നതായിരുന്നു. 03:30 തുടങ്ങിയ വ്യക്തിഗത മത്സരങ്ങളെല്ലാം അത്യധികം വാശിയോടെ മുന്നേറുന്നത് കാണാൻ കായിക പ്രേമികളായ ഒട്ടേറെപേർ സന്നിഹിതരായിരുന്നു.
വൈകീട്ട് 07:00 മണിക്ക് നടന്ന അവിസ്മരണീയമായ മാർച്ച് പാസ്റ്റിൽ ഏറ്റവും മുന്നിൽ ജില്ലാ കമ്മിറ്റി അംഗങ്ങൽ, വളണ്ടിയർ വിങ്, ജില്ലയിലെ മുഴുവൻ മണ്ഡലങ്ങൾ, എന്നീ ക്രമത്തിൽ മൂന്ന് വരിയായി മുന്നോട്ട് നീങ്ങി. ജില്ലാ കെ.എം.സി.സി പ്രസിഡന്റ് പി.എം.എ ഗഫൂർ സല്യൂട്ട് സ്വീകരിച്ച മാർച്ച പാസ്ററ് വ്യത്യസ്തമായ അനുഭൂതി നൽകി. ഏറ്റവും നല്ല പ്രകടനം കാഴ്ച വെച്ച് മങ്കട മണ്ഡലം ഒന്നാം സ്ഥാനവും, നിലംബൂർ മണ്ഡലം രണ്ടാം സ്ഥാനവും, മഞ്ചേരി മണ്ഡലം മൂന്നാം സ്ഥാനവും നേടി.
മാർച്ച് പാസ്റ്റിനോടനുബന്ധിച്ച് ജില്ലാ പ്രസിഡന്റ് പി.എം.എ. ഗഫൂറിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം ജില്ലാ കെ.എം.സി.സി സ്ഥാപക പ്രസിഡന്റ് എം.എം. കുട്ടി മൗലവി ഉത്ഘാടനം ചെയ്തു. സൗദി അറേബ്യയിലെ ഇന്ത്യൻ സ്കൂൾ ഹയർ ബോർഡ് മെമ്പർ ഡാനിഷ് അബ്ദുൽ ഗഫൂർ മുഖ്യാതിഥി ആയിരുന്നു. സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അഹമ്മദ് പാളയാട്ട്, സെക്രട്ടറി അബൂബക്കർ അരിമ്പ്ര, അൽ അബീർ മെഡിക്കൽ ഗ്രൂപ് മാർക്കറ്റിംഗ് മാനേജർ അബ്ദുറഹിമാൻ, നസീം ജിദ്ദ പോളി ക്ലിനിക് പ്രതിനിധി സാദിഖ് പാണ്ടിക്കാട്, കോഴിക്കോടൻ റെസ്റ്റോറന്റ് പ്രതിനിധി റിഷാൽ തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ഹബീബ് കല്ലൻ സ്വാഗതവും, ജുനൈസ് കെ.ടി നന്ദിയും പറഞ്ഞു.
ഓട്ട മത്സരങ്ങളായ 100 മീറ്റർ, 200 മീറ്റർ, 1500 മീറ്റർ, 3000 മീറ്റർ, ഹൈ ജംപ്, ലോങ്ങ് ജംപ്, ഷോട്ട് പുട്ട്, പഞ്ചഗുസ്തി എന്നീ വ്യക്‌തിഗത മത്സരങ്ങളെല്ലാം വളരെ ആവേശകരവും വാശിയേറിയതുമായിരുന്നു. വ്യക്തിഗത ഇനങ്ങളിലെ വിജയികൾ: 100 മീറ്റർ നബീർ അലി വേങ്ങര (ഒന്നാം സ്ഥാനം) മുഹമ്മദ് അബ്ദുല്ല സാലിഹ് വണ്ടൂർ (രണ്ടാം സ്ഥാനം) ഇല്യാസ് മട്ടിൽ വള്ളിക്കുന്ന് (മൂന്നാം സ്ഥാനം), 200 മീറ്റർ: അൻസാർ വള്ളിക്കുന്ന് (ഒന്നാം സ്ഥാനം) ഇല്യാസ് മട്ടിൽ വള്ളിക്കുന്ന് (രണ്ടാം സ്ഥാനം) സുഹൈൽ വി.പി ഏറനാട് (മൂന്നാം സ്ഥാനം), 1500 മീറ്റർ: മുഹമ്മദ് അബ്ദുല്ല സാലിഹ് വണ്ടൂർ (ഒന്നാം സ്ഥാനം) മുഹമ്മദ് മുസ്തഫ പെരിന്തൽമണ്ണ (രണ്ടാം സ്ഥാനം) സഹീർ വി.പി വള്ളിക്കുന്ന് (മൂന്നാം സ്ഥാനം), 3000 മീറ്റർ: ഹാനി ഹബീബ് പൊന്നാനി (ഒന്നാം സ്ഥാനം) ഷഹീർ നിലംബൂർ, ഷഫീക് മങ്കട (രണ്ടാം സ്ഥാനം) ജുനൈസ് മാളിയേക്കൽ മലപ്പുറം, നാസർ ഏറനാട് (മൂന്നാം സ്ഥാനം), ലോങ്ങ് ജംപ്: ഷബീബ് ഏറനാട് (ഒന്നാം സ്ഥാനം)സയ്യിദ് സഫീർ തങ്ങൾ തിരൂർ, ഇല്യാസ് മാട്ടിൽ വള്ളിക്കുന്ന് (രണ്ടാം സ്ഥാനം) ഷിബു കൊണ്ടോട്ടി (മൂന്നാം സ്ഥാനം), ഹൈ ജംപ്: ഇല്യാസ് മാട്ടിൽ വള്ളിക്കുന്ന് (ഒന്നാം സ്ഥാനം) സയ്യിദ് സഫീർ തങ്ങൾ തിരൂർ (രണ്ടാം സ്ഥാനം) ജുനൈസ് മാളിയേക്കൽ മലപ്പുറം (മൂന്നാം സ്ഥാനം), ഷോട്ട് പുട് : മുഹമ്മദ് റിയാസ് പൊന്നാനി (ഒന്നാം സ്ഥാനം) നുഹ് മാൻ വണ്ടൂർ (രണ്ടാം സ്ഥാനം) ജൈസൽ സാദിഖ് വള്ളിക്കുന്ന് (മൂന്നാം സ്ഥാനം), പഞ്ച ഗുസ്തി: റാഷിദ് പെരിന്തൽമണ്ണ (ഒന്നാം സ്ഥാനം) സലീൽ ഏറനാട് (രണ്ടാം സ്ഥാനം) സിറാജ് തിരുരങ്ങാടി (മൂന്നാം സ്ഥാനം).
ടീം ഇന മത്സരമായ കമ്പവലി അത്യന്തം ഉദ്വേഗജനവും, ആവേശകരവും വൻ ജനപങ്കാളിത്തവും ഉള്ളതായിരുന്നു. പങ്കെടുത്ത എല്ലാ മണ്ഡലം ടീമുകളും സ്പോർട്സ്മാൻ സ്പിരിറ്റോടെ മത്സരത്തിൽ നിറഞ്ഞ് നിന്നത് കാണികൾക്ക് ആവേശമായി. അത്യന്തം ആവേശകരമായ മത്സരത്തിൽ വേങ്ങര മണ്ഡലം ഒന്നാം സ്ഥാനവും, വണ്ടൂർ മണ്ഡലം രണ്ടാം സ്ഥാനവും, മങ്കട മണ്ഡലം മൂന്നാം സ്ഥാനവും നേടി.
ഏറ്റവും കൂടുതൽ മത്സരാർത്ഥികൾ പങ്കെടുത്ത സ്പോട് മത്സരമായ പെനാൽറ്റി ഷൂട്ട് ഔട്ടിൽ ഷംസാദ് വേങ്ങര ഒന്നാം സ്ഥാനവും, ഷാഫി തിരുർ രണ്ടാം സ്ഥാനവും, ഇല്യാസ് വള്ളിക്കുന്ന് മൂന്നാം സ്ഥാനവും നേടി.
40 വയസിന് മുകളിലുള്ളവർക്കായി നടത്തിയ 100 മീറ്റർ ഓട്ട മത്സരത്തിൽ കോയ ഒന്നാം സ്ഥാനവും, അബ്ദുൽ ശുകൂർ രണ്ടാം സ്ഥാനവും, പി.എം.എ ഗഫൂർ മൂന്നാം സ്ഥാനവും നേടി.
15 വയസിന് താഴെയുള്ളവർക്കായി നടത്തിയ 100 മീറ്റർ ഓട്ട മത്സരത്തിൽ മിഷാൽ മുജീബ് ഒന്നാം സ്ഥാനവും, ഹർഷിന് റിയാൻ രണ്ടാം സ്ഥാനവും, ലാസിൻ മുജീബ്, ഷാസിയാൻ മുജീബ് എന്നവർ മൂന്നാം സ്ഥാനവും നേടി.
വ്യക്തിഗത ഇനങ്ങളിലെ ഓവർ ഓൾ ചാമ്പ്യൻ മാരായി ഇല്യാസ് മാട്ടിൽ വള്ളിക്കുന്ന് (12 പോയന്റ്-ഒന്നാം സ്ഥാനം) മുഹമ്മദ് അബ്ദുല്ല സാലിഹ് വണ്ടൂർ (8 പോയന്റ്- രണ്ടാം സ്ഥാനം) സയ്യിദ് സഫീർ തങ്ങൾ തിരുർ (6 പോയന്റ്-മൂന്നാം സ്ഥാനം) എന്നിവരെ തെരഞ്ഞെടുക്കപ്പെട്ടു.
മത്സാരാനന്തരം നടന്ന സമ്മാനദാന ചടങ്ങിൽ ഓവർ ഓൾ ചാമ്പ്യൻസ് സ്ഥാനം പങ്കിട്ട വള്ളിക്കുന്ന് വണ്ടൂർ മണ്ഡലങ്ങൾക്ക് സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര ട്രോഫി നൽകി. വിവിധയിനങ്ങളിലെ ജേതാക്കൾക്ക്, സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ അഹമ്മദ് പാളയാട്ട്, റസാഖ് മാസ്റ്റർ, ലത്തീഫ് മുസ്ലിയാരങ്ങാടി, അബ്ദുറഹ്മാൻ വെള്ളിമാട് കുന്ന്, എ.കെ. ബാവ, ഇസ്‌ഹാഖ് പൂണ്ടോളി, നാസർ മച്ചിങ്ങൽ എന്നിവരും, നാഷണൽ കമ്മറ്റി സെക്രട്ടറിയേറ്റ് അംഗം മജീദ് പുകയൂർ, ജില്ലാ കമ്മിറ്റി ഭാരവാഹികളും മെഡലുകളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. സ്പോർട്സ് സമിതി കൺവീനർ അബു കട്ടുപ്പാറ നന്ദി പറഞ്ഞു.
സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ ഇസ്മായിൽ മുണ്ടക്കുളം, സി.സി. കരീം എന്നിവരും വിവിധ ജില്ലാ കമ്മിറ്റി ഭാരവാഹികൾ എന്നിവർ സംബന്ധിച്ചു. ജില്ലാ ഭാരവാഹികളായ നഹ്ദി ബാബു, ഉനൈസ് വി.പി, സീതി കൊളക്കാടൻ, ഇല്യാസ് കല്ലിങ്ങൽ, അബ്ബാസ് വേങ്ങൂർ, ജലാൽ തേഞ്ഞിപ്പലം, സാബിൽ മമ്പാട്, സുൽഫിക്കർ ഒതായി, അബ്ദുൽ ഗഫൂർ മങ്കട സ്‌പോർട് സബ് കമ്മിറ്റി ചെയർമാൻ അഷ്‌റഫ് വി.വി, കൺവീനർ അബു കട്ടുപ്പാറ, വിവിധ സബ് വിങ്ങ് പ്രതിനിധികൾ എന്നിവർ നിയന്ത്രിച്ചു.
ആവേശകരമായ സ്പോർട്സ് ഇവന്റ് കാഴ്ച വെക്കുന്നതിന് സഹകരിച്ച വിവിധ മണ്ഡലം കമ്മറ്റികൾ, മീഡിയ പ്രവർത്തകർ, സ്പോൺസർഷിപ്പ് നൽകി സഹായിച്ചവർ, എക്സിക്യൂഷൻ ടീം, ടെക്നിക്കൽ ടീം, വളണ്ടിയർമാർ തുടങ്ങി എല്ലാവരെയും ഹൃദയംനിറഞ്ഞ് അഭിനന്ദിക്കുന്നതായി ജില്ലാ ഭാരവാഹികൾ അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa