മസ്ജിദുന്നബവിയിലെ സംസം വെള്ളവുമായി ബന്ധപ്പെട്ട കണക്കു വെളിപ്പെടുത്തി ഹറമൈൻ അതോറിറ്റി
ഈ വർഷം മദീനയിലെ പ്രവാചകന്റെ (സ) പള്ളിയിലെ സംസം വെള്ളത്തിന്റെ ഉപയോഗവുമായി ബന്ധപ്പെട്ട കണക്ക് വെളിപ്പെടുത്തി ഹറമൈൻ അതോറിറ്റി.
2024ൽ ഇതുവരെയായി മസ്ജിദുന്നബവിയിൽ വിതരണം ചെയ്തത് 57,923 ടൺ സംസം വെള്ളമാണെന്ന് അതോറിറ്റി വിശദീകരിച്ചു.
20 കോടി 81 ലക്ഷം ഗ്ലാസ്സുകൾ പ്രവാചകന്റെ പള്ളി സന്ദർശിക്കാൻ എത്തിയ വിശ്വാസികൾ സംസം വെള്ളം കുടിക്കാൻ ഉപയോഗിച്ചുവെന്നും അതോറിറ്റി വെളിപ്പെടുത്തി.
3,348 ടാങ്കറുകളാണ് സംസം വെള്ളവുമായി മദീന പള്ളിയിൽ ഈ വർഷം എത്തിയത്. 23,763 സാമ്പിളുകളാണ് സംസം വെള്ളം ടെസ്റ്റ് ചെയ്യാനായി ഉപയോഗിച്ചതെന്നും അതോറിറ്റി കൂട്ടിച്ചേർത്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa