സൗദിയിൽ വാടക കരാറുകളുടെ കാലാവധി കുറഞ്ഞത് ഒരു ദിവസം മുതൽ പരമാവധി 30 വർഷം വരെ
സൗദിയിൽ വാടക കരാറുകളുടെ കാലാവധി കുറഞ്ഞത് ഒരു ദിവസം മുതൽ പരമാവധി 30 വർഷം വരെയായിരിക്കുമെന്ന് ഈജാർ പ്ലാറ്റുഫോം പ്രഖ്യാപിച്ചു.
ഇത് ഗുണഭോക്താക്കൾക്ക് അവരുടെ ആവശ്യങ്ങൾക്ക് അനുയോജ്യമായ കരാർ കാലയളവ് തിരഞ്ഞെടുക്കുന്നതിന് സഹായിക്കുന്നു.
വാടക കരാർ റദ്ദാക്കുന്നതിന് ബന്ധപ്പെട്ട കക്ഷികളുടെ അംഗീകാരം ആവശ്യമാണെന്നും അല്ലെങ്കിൽ ചില കേസുകളിൽ ജുഡീഷ്യൽ ഉത്തരവിലൂടെ അത് അവസാനിപ്പിക്കാമെന്നും ഗുണഭോക്താക്കളുടെ അന്വേഷണങ്ങൾക്ക് മറുപടിയായി ഈജാർ വിശദീകരിച്ചു.
വാടക കരാർ റദ്ദാക്കാനുള്ള അപേക്ഷ സമർപ്പിക്കുമ്പോൾ റദ്ദാക്കാനുള്ള കാരണം വ്യക്തമാക്കേണ്ടതിൻ്റെ ആവശ്യകതയും ഇജാർ ഊന്നിപ്പറഞ്ഞു,
നടപടിക്രമങ്ങൾ സുതാര്യമാക്കുന്നതിനും, തുടർനടപടികൾ എളുപ്പത്തിലാക്കുന്നതിനുമാണ് കരാർ റദ്ദാക്കാനുള്ള കാരണം ബോധിപ്പിക്കാൻ ആവശ്യപ്പെടുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa