Wednesday, November 6, 2024
Saudi ArabiaTop Stories

സൗദിയിൽ വാഹനങ്ങൾക്കുള്ള സ്പെയർ പാർട്സുകളുടെ ലഭ്യത ഉറപ്പു വരുത്തൽ ഡീലറുടെ ബാധ്യത; വാണിജ്യ മന്ത്രാലയം

സൗദിയിൽ വാഹങ്ങളുടെ സ്പെയർ പാർട്സുകൾ മാറ്റുമ്പോൾ ഡീലർമാർക്ക് ഉപഭോക്താക്കളോടുള്ള ബാധ്യതകൾ വാണിജ്യമന്ത്രാലയം വ്യക്തമാക്കി.

അംഗീകൃത വിൽപ്പന കേന്ദ്രങ്ങളിൽ സ്‌പെയർ പാർട്‌സും മെയിൻ്റനൻസ് സേവനങ്ങളും നൽകുന്നതിന് വ്യക്തമായതും പ്രഖ്യാപിതവുമായ നയം സ്ഥാപിക്കാൻ ഏജൻ്റ് ബാധ്യസ്ഥനാണെന്ന് മന്ത്രാലയം വിശദീകരിച്ചു.

നിർദ്ദിഷ്ട ചട്ടങ്ങൾക്ക് അനുസൃതമായി ഗുണനിലവാര ഉറപ്പോടെ ആവശ്യമായ സ്പെയർ പാർട്സ് നൽകലും ഉപഭോക്താക്കൾക്ക് അതിന്റെ സ്ഥിരമായ ലഭ്യത ഉറപ്പാക്കലും ഡീലറുടെ ബാധ്യതകളിൽ ഉൾപ്പെടുന്നു.

വാഹന ഉടമകളുടെ അവകാശങ്ങൾ സംരക്ഷിക്കാനും ഓട്ടോമോട്ടീവ് മേഖലയിലെ ഗുണനിലവാര മാനദണ്ഡങ്ങൾക്ക് അനുസൃതമായി വിശ്വസനീയമായ സേവനങ്ങൾ നൽകുന്നതിന് ഡീലർമാർ പ്രതിജ്ഞാബദ്ധരാണെന്ന് ഉറപ്പാക്കാനും ഈ നടപടികൾ ലക്ഷ്യമിടുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa