ദീർഘദൂര യാത്ര ചെയ്യുന്ന ഡ്രൈവർമാരോട് ആറ് കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് സൗദി ട്രാഫിക് വിഭാഗം
ദീർഘദൂര യാത്രകളിൽ ഗതാഗത സുരക്ഷ വർദ്ധിപ്പിക്കുന്നതിനും വാഹനം വഴിയിൽ കുടുങ്ങുന്ന അവസ്ഥയും അപകടങ്ങളും ഒഴിവാക്കാനും മുൻകരുതലെടുക്കണമെന്ന് സൗദി ട്രാഫിക് വിഭാഗം ആവശ്യപ്പെട്ടു.
ദീർഘദൂര യാത്രകളിൽ യാത്ര തുടങ്ങുന്നതിന് മുമ്പ് ആറ് കാര്യങ്ങൾ ഉറപ്പാക്കേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ച് ട്രാഫിക് വിഭാഗം ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകി.
വാഹനത്തിന്റെ ലൈറ്റുകളും ടയറുകളും പരിശോധിക്കുക, സ്പെയർ ടയർ ഉപയോഗയോഗ്യമാണെന്ന് ഉറപ്പു വരുത്തുക, ബ്രേക്കുകൾ ശെരിയായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.
പുറമേ, വാഹനത്തിന്റെ വിവിധ ഓയിലുകൾ ആവശ്യമായ അളവിൽ ഉണ്ടെന്ന് ഉറപ്പു വരുത്തുകയും, മാറ്റേണ്ടതുണ്ടെങ്കിൽ യാത്ര തുടങ്ങുന്നതിന് മുൻപ് മാറ്റുകയും ചെയ്യുക.
വാഹനത്തിൽ സുരക്ഷാ ഉപകരണങ്ങൾ ഉണ്ടെന്നും അവ ശെരിയായി പ്രവർത്തിക്കുന്നുണ്ടെന്നും ഉറപ്പുവരുത്തുക,
ഇതിനെല്ലാം പുറമെ ആവശ്യത്തിന് വിശ്രമിക്കുക എന്നതും ദീർഘദൂര യാത്ര ചെയ്യുന്നവർ ശ്രദ്ധിക്കേണ്ട കാര്യമാണെന്ന് ട്രാഫിക് വിഭാഗം അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa