Friday, November 8, 2024
Saudi ArabiaTop Stories

കുതിപ്പിനൊരുങ്ങി റിയാദ് എയർ; കൂടുതൽ വലിയ വിമാനങ്ങൾ വാങ്ങുന്നു

സൗദി അറേബ്യയുടെ പുതിയ വിമാനക്കമ്പനിയായ റിയാദ് എയർ കൂടുതൽ വൈഡ് ബോഡി വിമാനങ്ങൾ വാങ്ങാൻ പദ്ധതിയിടുന്നു.

400 ഓളം പേർക്ക് യാത്ര ചെയ്യാവുന്ന ബോയിംഗ് 777X അല്ലെങ്കിൽ എയർബസ് A350-1000 എന്നിവ പരിഗണിക്കുന്നുണ്ടെന്നും 2025 ൻ്റെ ആദ്യ പാദത്തിലോ രണ്ടാം പാദത്തിലോ വിമാനം തിരഞ്ഞെടുക്കുന്നത് സംബന്ധിച്ച് തീരുമാനമുണ്ടാകുമെന്നും ഏവിയേഷൻ ന്യൂസ് വെബ്‌സൈറ്റ് പറയുന്നു.

ഒക്ടോബറിൽ, കമ്പനി നാരോ ബോഡി വിമാനങ്ങൾ വാങ്ങുന്നതായി പ്രഖ്യാപിച്ചിരുന്നു. കൂടാതെ എയർബസ് എ 321 നിയോ കുടുംബത്തിൽ നിന്ന് 60 വിമാനങ്ങൾക്ക് ഓർഡർ നൽകുകയും ചെയ്തു,

കൂടാതെ കഴിഞ്ഞ ആഴ്ച റിയാദിൽ ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെൻ്റ് ഇനിഷ്യേറ്റീവിൽ (എഫ്ഐഐ) റിയാദ് എയർ കരാർ ഒപ്പിടുകയും ചെയ്തിരുന്നു.

റിയാദ് എയർലൈൻസ് ഒരു ടൈംടേബിൾ അനുസരിച്ചാണ് മുന്നോട്ട് പോകുന്നത്, ഇത് അടുത്ത വർഷം രണ്ടാം പകുതിയിൽ പ്രവർത്തനം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa