സൗദിയിൽ ഗാർഹിക തൊഴിലാളികൾക്കായി പുതിയ പരിശീലന പരിപാടി പ്രഖ്യാപിച്ചു
സൗദി അറേബ്യയിൽ ഗാർഹിക തൊഴിലാളികൾക്കായി നടപ്പിലാക്കുന്ന പരിശീലന പരിപാടികളുടെ പൈലറ്റ് ഘട്ടം ആരംഭിക്കുന്നതായി മുസാനെദ് പ്ലാറ്റ്‌ഫോം പ്രഖ്യാപിച്ചു.
മാനവവിഭവശേഷി, സാമൂഹിക വികസന മന്ത്രാലയവുമായി സഹകരിച്ചാണ് തിയറിയും പ്രാക്ടിക്കലും ഉൾകൊള്ളുന്ന പരിപാടി നടപ്പിലാക്കുന്നത്.
ഗാർഹിക തൊഴിലാളികൾക്ക് സൗദി സംസ്കാരം പരിചയപ്പെടുത്താനും കഴിവുകൾ വികസിപ്പിക്കാനുമാണ് ഈ നടപടി ലക്ഷ്യമിടുന്നതെന്ന് പ്ലാറ്റ്‌ഫോം വിശദീകരിച്ചു.
ഗുണനിലവാരം ഉയർത്തുന്നതിനും ഉൽപ്പാദനക്ഷമത വർധിപ്പിക്കുന്നതിനും തൊഴിലുടമയുടെ സംതൃപ്തി കൈവരിക്കുന്നതിനും പരിശീലന പരിപാടി സഹായിക്കുമെന്ന് അത് ചൂണ്ടിക്കാട്ടി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa