സൗദിയിൽ എക്സിറ്റ് വിസ ഇഷ്യു ചെയ്തതിനു ശേഷം തൊഴിലാളി ഒളിച്ചോടിയാൽ കഫീലിന് എന്ത് ചെയ്യാൻ സാധിക്കും?
സൗദിയിലെ ഒരു വിദേശ തൊഴിലാളി ഫൈനൽ എക്സിറ്റ് വിസ ഇഷ്യു ചെയ്ത ശേഷം ഒളിച്ചോടിയാൽ സ്പോൺസർക്ക് എന്ത് ചെയ്യാൻ സാധിക്കുമെന്നത് സംബന്ധിച്ച് മാനവവിഭവശേഷി മന്ത്രാലയം വിശദീകരണം നൽകി.
ഇത്തരം സാഹചര്യങ്ങളിൽ മാനവവിഭവശേഷി മന്ത്രാലയത്തിന്റെ ആപ് വഴി അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്ത് മന്ത്രാലയത്തിന്റെ ബ്രാഞ്ചുകളെ സമീപിക്കണമെന്നാണ് മന്ത്രാലയം നിർദ്ദേശിക്കുന്നത്.
തന്റെ ഒരു തൊഴിലാളി എക്സിറ്റ് ഇഷ്യു ചെയ്ത ശേഷം ഒളിച്ചോടുകയും ഇഖാമ എക്സ്പയർ ആകുകയും ഫോൺ വിളിച്ചാൽ പ്രതികരിക്കാതിരിക്കുകയും ചെയ്യുന്നതായ പരാതി ഒരു കഫീൽ ഉന്നയിച്ചപ്പോഴാണു മന്ത്രാലയം ഈ മറുപടി പറഞ്ഞത്.
അതേ സമയം ഒരു ഗാർഹിക തൊഴിലാളിയെ ഹുറൂബാക്കി ഒരു വർഷം പിന്നീട്ടാൽ ഹുറൂബ് ഒഴിവാക്കാൻ സാധിക്കില്ലെന്ന് മറ്റൊരു ചോദ്യത്തിന് മറുപടിയായി മന്ത്രാലയം വ്യക്തമാക്കി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa