Saturday, November 16, 2024
Middle EastSaudi ArabiaTop Stories

സൗദിയുടെ ദുരിതാശ്വാസ വാഹനവ്യൂഹം വടക്കൻ ഗാസയിലെത്തി

വടക്കൻ ഗാസ മുനമ്പിലെ പലസ്തീൻ കുടുംബങ്ങൾക്ക് അഭയം നൽകാനുള്ള സാമഗ്രികളുമായി സൗദിയുടെ പുതിയ ദുരിതാശ്വാസ വാഹനവ്യൂഹം ഇന്നലെ വടക്കൻ ഗാസ മുനമ്പിലെത്തി.

പുതപ്പുകൾ, മെത്തകൾ, പാചക സാമഗ്രികൾ എന്നിവയുൾപ്പെടെ കുടിയിറക്കപ്പെട്ട കുടുംബങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്ന അടിസ്ഥാന സാമഗ്രികൾ ഷെൽട്ടർ ബാഗുകളിൽ അടങ്ങിയിരിക്കുന്നു.

ഗാസ മുനമ്പിലെ കിംഗ് സൽമാൻ റിലീഫ് സെൻ്ററിൻ്റെ നിർവഹണ പങ്കാളിയായ സൗദി സെൻ്റർ ഫോർ കൾച്ചർ ആൻഡ് ഹെറിറ്റേജ് അവിടെയുള്ള നിർധന കുടുംബങ്ങൾക്ക് ഈ സഹായം വിതരണം ചെയ്യും.

സോദരരായ ഫലസ്തീൻ ജനതയ്ക്ക് മാനുഷിക പിന്തുണ നൽകുന്നതിനും, ദുരിതബാധിത കുടുംബങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ സുരക്ഷിതമാക്കുന്നതിനുമുള്ള സൗദി അറേബ്യയുടെ തുടർച്ചയായ പ്രതിബദ്ധതയുടെ ഭാഗമായിട്ടാണ് വാഹനങ്ങളെത്തിയത്.

വടക്കൻ ഗാസ മുനമ്പിൽ ഏർപ്പെടുത്തിയ തുടർച്ചയായ ഉപരോധത്തിൻ്റെയും അടച്ചുപൂട്ടലിൻ്റെയും വെളിച്ചത്തിൽ ഫലസ്തീൻ ജനതയ്ക്ക് ആശ്വാസം പകരാനുള്ള ജനകീയ കാമ്പയിൻ്റെ ഭാഗമാണിത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa