Monday, November 18, 2024
Saudi ArabiaTop Stories

സൗദിയിൽ വാടക നൽകാൻ വൈകിയാൽ സ്വീകരിക്കേണ്ട നടപടി വിശദീകരിച്ച് ഈജാർ

സൗദിയിൽ വാടക അടക്കാൻ വൈകിയാൽ കെട്ടിട ഉടമ നിയമ നടപടികൾക്കായി അപേക്ഷിക്കുന്നതിന്റെ മുൻപ് വാടകക്കാർക്ക് നൽകേണ്ട സാവകാശം വ്യക്തമാക്കി ഈജാർ.

വാടകക്കാരൻ സമയത്തിന് വാടക നൽകിയില്ലെങ്കിൽ നജിസ് പ്ലാറ്റ്‌ഫോം വഴി ഉടമയ്ക്ക് നിയമ നടപടികൾ ആരംഭിക്കാനായി അപേക്ഷിക്കാം.

വാടക ഈടാക്കുന്നത് 180 ദിവസത്തിൽ കുറഞ്ഞ കാലയളവിലേക്കാണെങ്കിൽ, 15 ദിവസം വരെ വാടകക്കാരന് സാവകാശം ലഭിക്കും

എന്നാൽ വാർഷിക അല്ലെങ്കിൽ അർദ്ധ വാർഷിക പേയ്‌മെൻ്റുകളുള്ള കരാറാണെങ്കിൽ, വാടക നൽകേണ്ട നിശ്ചിത തീയതി കഴിഞ്ഞ് 30 ദിവസം സാവകാശം ലഭിക്കും.

ഈ കാലയളവ് കഴിഞ്ഞതിന് ശേഷമേ കെട്ടിട ഉടമയ്ക്ക് നജിസ് ആപ്പ് വഴി നിയമ നടപടികൾക്കായി അഭ്യർത്ഥന സമർപ്പിക്കാൻ കഴിയുകയുള്ളൂ.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa