Monday, November 18, 2024
Middle EastTop Stories

നെതന്യാഹുവിൻ്റെ വീടിന് പുറത്ത് ഇസ്രായേലികളുടെ പ്രതിഷേധം

ഇസ്രായേൽ ജയിലുകളിൽ കഴിയുന്ന ഫലസ്തീൻ തടവുകാരെ ബന്ദികളുമായി കൈമാറണമെന്ന് ആവശ്യപ്പെട്ട് ഇസ്രായേൽ തടവുകാരുടെ കുടുംബങ്ങൾ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ വസതിക്ക് പുറത്ത് പ്രതിഷേധിച്ചു.

യുദ്ധം അവസാനിപ്പിക്കുക, ബന്ദി കൈമാറ്റം ഉടനടി നടപ്പാക്കുക, ബന്ദികൾ ഇനിയൊരു ശൈത്യകാലം അതിജീവിക്കില്ല തുടങ്ങായ ബാനറുകളുമായിട്ടാണ് പ്രതിഷേധക്കാർ തടിച്ചു കൂട്ടിയത്.

ഗസ്സയിലെ തുരങ്കങ്ങളിലെ കൊടും തണുപ്പിനെ അതിജീവിക്കാൻ ബന്ധികൾക്ക് കഴിയില്ല എന്ന് പ്രതിഷേധ സംഘാടകർ ഒരു പ്രസ്താവനയിൽ മുന്നറിയിപ്പ് നൽകി.

ബന്ദികളുടെ ബന്ധുക്കളും പ്രതിപക്ഷ പാർട്ടികളും നെതന്യാഹു സർക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. ബന്ദി കൈമാറ്റ കരാറിലെത്താനുള്ള ശ്രമങ്ങൾ സർക്കാർ അട്ടിമറിക്കുന്നുവെന്ന് അവർ ആരോപിക്കുന്നു.

ഏകദേശം 101 തടവുകാർ ഇപ്പോഴും ഗാസയിൽ ഹമാസിൻ്റെയും മറ്റ് ഗ്രൂപ്പുകളുടെയും പിടിയിലാണെന്നാണ് ഇസ്രായേൽ കണക്കാക്കുന്നത്.

ഗാസയിലെ ജനസാന്ദ്രതയുള്ള മേഖലകളിലടക്കം വിവേചനരഹിതമായ ഇസ്രായേലി വ്യോമാക്രമണത്തിൽ ചില ബന്ദികൾ കൊല്ലപ്പെട്ടതായിട്ടാണ് കണക്കാക്കപ്പെടുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa