സൗദിയിൽ ഡ്രൈവിംഗ് ലൈസൻസിൻ്റെ കാലാവധി കഴിഞ്ഞാൽ പിഴ ഈടാക്കുന്നത് എപ്പോൾ? വിശദീകരണം നൽകി ട്രാഫിക് വിഭാഗം
സൗദിയിൽ കാലാവധി കഴിഞ്ഞ ഡ്രൈവിംഗ് ലൈസൻസിന് പിഴ ഈടാക്കുന്നത് എപ്പോഴാണെന്നും, എത്രയാണെന്നും വ്യക്തമാക്കി ട്രാഫിക് വിഭാഗം.
കാലാവധി കഴിഞ്ഞ് 60 ദിവസത്തിന് ശേഷമാണ് പിഴ ഈടാക്കുക. ഒരു വർഷം വരെ 100 റിയാലാണ് പിഴ. 61 ആമത്തെ ദിവസം പുതുക്കിയാലും ഈ തുക തന്നെ നൽകേണ്ടി വരും.
തുടർന്ന് വരുന്ന ഓരോ വർഷത്തിനും 100 റിയാൽ വെച്ച് പിഴ നൽകണം. ലൈസൻസ് പുതുക്കുന്ന സമയത്താണ് പിഴ സംഖ്യ നൽകേണ്ടത്.
പിഴ ഒഴിവാക്കാനായി ലൈസൻസ് കൃത്യസമയത്ത് തന്നെ പുതുക്കാൻ പ്രതിജ്ഞാബദ്ധമാകേണ്ടതിൻ്റെ പ്രാധാന്യം സൗദി ട്രാഫിക് ഊന്നിപ്പറഞ്ഞു
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa