Friday, November 22, 2024
Saudi ArabiaTop Stories

സിവിൽ ഡിഫൻസിന്റെ മുന്നറിയിപ്പ്; ശൈത്യകാലത്തിന്റെ വരവറിയിച്ചു കൊണ്ട് ചൊവ്വാഴ്ച വരെ സൗദിയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ

ശൈത്യ കാലത്തിന്റെ വരവറിയിച്ചു കൊണ്ട് ചൊവ്വാഴ്ച വരെ സൗദിയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയും ആലിപ്പഴ വർഷവും, ഇടിമിന്നലും അനുഭവപ്പെടുമെന്ന് ദേശീയ കാലാവസ്ഥാ വിഭാഗം അറിയിച്ചു.

മക്ക, മദീന, അൽ-ഖസിം, ഹായിൽ, വടക്കൻ, കിഴക്കൻ അതിർത്തികൾ, അൽ-ബഹ, അസീർ മേഖലകളിൽ സാമാന്യം ശക്തമായ മഴ ലഭിക്കും.

തബൂക്ക്, ശർഖിയ, അൽ-ബഹ, അസീർ മേഖലകളെ നേരിയതോ മിതമായതോ ആയ തോതിൽ മഴ ബാധിക്കുമെന്ന് ഡയറക്ടറേറ്റ് സൂചിപ്പിച്ചു.

റിയാദിൽ കനത്ത തോതിലോ, മിതമായ തോതിലോ മഴ ലഭിക്കും. നജ്‌റാൻ ഗവർണറേറ്റുകളിലും അൽ-ഷർഖിയ, അൽ-ജൗഫ് എന്നിവിടങ്ങളിലെ ചില നഗരങ്ങളിലും മഴ കുറവായിരിക്കും.

വടക്കൻ പ്രദേശങ്ങളിൽ താപനില ക്രമാനുഗതമായി കുറയുന്നതായി കേന്ദ്രം ചൂണ്ടിക്കാട്ടി. അടുത്ത ഡിസംബർ ആദ്യം രാജ്യം ശൈത്യകാലത്തിലേക്ക് പ്രവേശിക്കും.

ജാഗ്രത പാലിക്കാനും സുരക്ഷിത സ്ഥലങ്ങളിൽ കഴിയാനും താഴ്‌വരകളിൽ നിന്നും, വെള്ളം കെട്ടിനിൽക്കുന്ന സ്ഥലങ്ങളിൽ നിന്നും മാറി നിൽക്കാനും സിവിൽ ഡിഫൻസ് ആഹ്വാനം ചെയ്തു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa