സൗദിയിൽ വാടക കരാർ പുതുക്കാൻ നൽകേണ്ട ഫീസ് എത്ര? വിശദീകരണം നൽകി ഈജാർ
സൗദി അറേബ്യയിൽ വാടക കരാർ പുതുക്കാൻ ഓരോ വർഷവും നൽകേണ്ട ഫീസ് എത്രയെന്ന് വ്യക്തമാക്കി ഈജാർ പ്ലാറ്റ്‌ഫോം.
താമസത്തിനായുള്ള കെട്ടിടങ്ങളുടെയും അപ്പാർട്ട്മെന്റുകളുടെയും വാടക കരാർ പുതുക്കാൻ ഒരു വർഷത്തേക്ക് നൽകേണ്ടത് 125 റിയാലാണ്. കെട്ടിട ഉടമയാണ് തുക നൽകേണ്ടത്.
വാണിജ്യ ആവശ്യത്തിനുള്ള വാടക കരാറിന് ആദ്യവർഷത്തേക്ക് 200 റിയാലും, പിന്നീട് പുതുക്കാനായി ഓരോവർഷവും 400 റിയാലുമാണ് ഫീസ് നൽകേണ്ടത്.
ഏതെങ്കിലും ഒരു കക്ഷി കരാർ പുതുക്കാൻ തയ്യാറല്ലാത്ത സാഹചര്യത്തിൽ, കരാർ കാലാവധി കഴിയുന്ന ദിവസം വാടകക്കാരൻ ഒഴിഞ്ഞുകൊടുക്കണമെന്നും ഈജാർ വിശദീകരിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa