സൗദിയിൽ പരിസ്ഥിതി നിയമ ലംഘനത്തിന് ഇന്ത്യക്കാരൻ അറസ്റ്റിൽ
സൗദിയിലെ കിഴക്കൻ പ്രവിശ്യയിൽ പരിസ്ഥിതി സുരക്ഷയ്‌ക്കായുള്ള പ്രത്യേക സേന, പരിസ്ഥിതി നിയമം ലംഘിച്ചതിന് ഇന്ത്യക്കാരനെ അറസ്റ്റ് ചെയ്തു.
കിഴക്കൻ മേഖലയിൽ കാർഷിക മാലിന്യങ്ങൾ കത്തിച്ച് പരിസ്ഥിതി മലിനമാക്കുകയും മണ്ണ് കേടുവരുത്തുകയും ചെയ്തതിനാണ് അറസ്റ്റ്.
ആഴ്ചകൾക്ക് മുമ്പ് മദീനയിൽ കോൺക്രീറ്റ് സാമഗ്രികൾ ഇറക്കി മണ്ണിന് കേടുപാട് വരുത്തിയ കേസിൽ മറ്റൊരു ഇന്ത്യക്കാരനും അറസ്റ്റിലായിരുന്നു.
മണ്ണിനെ നേരിട്ടോ അല്ലാതെയോ മലിനമാക്കുന്നതിനോ അതിൻ്റെ ഉപയോഗത്തെ പ്രതികൂലമായി ബാധിക്കുന്നതിനോ പ്രകൃതിദത്തമായ ഗുണങ്ങളെ നശിപ്പിക്കുന്നതിനോ കാരണമാകുന്ന പ്രവർത്തനങ്ങൾക്ക് 10 ദശലക്ഷം വരെ പിഴ ശിക്ഷ ലഭിച്ചേക്കാമെന്ന് സേന വ്യക്തമാക്കി
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa