ദമ്മാം ആസ്ഥാനമാക്കി സൗദിയുടെ മൂന്നാമത്തെ ദേശീയ വിമാനക്കമ്പനി വരുന്നു
ആഗോള വ്യോമയാന കേന്ദ്രമെന്ന നിലയിൽ തങ്ങളുടെ സ്ഥാനം ഉറപ്പിക്കുന്നതിനുള്ള നീക്കത്തിൽ, സൗദി അറേബ്യ പുതിയ വിമാനക്കമ്പനി ആരംഭിക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചു.
കിഴക്കൻ പ്രവിശ്യ നഗരമായ ദമ്മാം ആസ്ഥാനമാക്കിയാണ് തങ്ങളുടെ മൂന്നാമത്തെ ദേശീയ വിമാനക്കമ്പനി സൗദി അറേബ്യ ആരംഭിക്കുന്നത്.
സൗദി അറേബ്യയെ ലോകമെമ്പാടുമുള്ള പ്രധാന ലക്ഷ്യസ്ഥാനങ്ങളിലേക്ക് ബന്ധിപ്പിക്കുന്ന പുതിയ എയർലൈൻ ആഭ്യന്തര, അന്തർദേശീയ വിമാനങ്ങൾ വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
തലസ്ഥാന നഗരം കേന്ദ്രീകരിച്ച് ഫുൾ സർവീസ് എയർലൈനായ റിയാദ് എയർ ആരംഭിച്ചതിന് തൊട്ടുപിന്നാലെയാണ് മൂന്നാമതൊരു വിമാനക്കമ്പനി കൂടി സൗദി പ്രഖ്യാപിച്ചത്.
പ്രീമിയം സേവനങ്ങളും നൂതനമായ യാത്രാനുഭവങ്ങളും വാഗ്ദാനം ചെയ്ത് പ്രമുഖ ആഗോള വിമാനക്കമ്പനികളുമായി മത്സരിക്കാൻ റിയാദ് എയർ ഒരുങ്ങുകയാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa