സൗദിയിൽ 60 വയസ്സ് കഴിഞ്ഞ പ്രവാസിയെ നിതാഖാത്തിൽ രണ്ട് തൊഴിലാളികളായാണോ പരിഗണിക്കുന്നത്? വിശദീകരണം നൽകി മന്ത്രാലയം
സൗദിയിൽ 60 വയസ്സ് കഴിഞ്ഞ ഒരു പ്രവാസി തൊഴിലാളിയെ നിതാഖാത്തിൽ രണ്ട് തൊഴിലാളികളായാണ് പരിഗണിക്കുന്നത് എന്ന വാർത്ത ശരിയാണോ എന്ന ചോദ്യത്തിന് സൗദി മാനവവിഭവശേഷി മന്ത്രാലയം മറുപടി നൽകി.
60 വയസ്സ് കഴിഞ്ഞ ഒരു വിദേശ തൊഴിലാളിയെ നിതാഖാത്തിൽ ഒരു തൊഴിലാളിയായാണ് പരിഗണിക്കുക എന്നാണ് മന്ത്രാലയം മറുപടി നൽകിയത്.
അതേ സമയം ഒരു തൊഴിലാളിയെ വർക്ക് പെർമിറ്റിൽ പരാമർശിക്കാത്ത തൊഴിലിൽ നിയമിക്കാൻ പാടില്ല എന്നും മന്ത്രാലയം വിശദീകരിച്ചു.
അതോടൊപ്പം, വേതനവും അലവൻസുകളും നിർണ്ണയിക്കുന്നത് തൊഴിൽ കരാറിലെ രണ്ട് കക്ഷികളുടെയും കരാർ അനുസരിച്ചോ അല്ലെങ്കിൽ സ്ഥാപനത്തിൻ്റെ ആന്തരിക ചട്ടങ്ങളിൽ അനുശാസിക്കുന്നത് പ്രകാരമോ ആണെന്നും മന്ത്രാലയം മറ്റൊരു ചോദ്യത്തിനു മറുപടിയായി വ്യക്തമാക്കി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa