സൗദിയിൽ ഒരു തൊഴിലാളിയെ ജോലിയിൽ നിന്ന് പിരിച്ച് വിടുമെന്ന് ഭീഷണിപ്പെടുത്തിയാൽ എന്ത് ചെയ്യും?
സൗദിയിൽ ഒരു തൊഴിലാളിയെ ജോലിയിൽ നിന്ന് പിരിച്ച് വിടുമെന്ന് ഭീഷണിപ്പെടുത്തിയാൽ നിയമപരമായി സ്വീകരിക്കാവുന്ന നടപടിക്രമത്തെക്കുറിച്ച് സൗദി മാനവവിഭവശേഷി മന്ത്രാലയം വ്യക്തമാക്കി.
ഇത്തരം സാഹചര്യത്തിൽ, തൊഴിൽ തർക്കങ്ങൾക്ക് രമ്യമായ പരിഹാരം കാണുന്നതിനുള്ള സേവനത്തിലൂടെ ജീവനക്കാരന് ഒരു കേസ് ഫയൽ ചെയ്യാൻ കഴിയും.
ഈ സേവനം ലഭ്യമാകാൻ https://www.hrsd.gov.sa/en/ministry-services/services/269970 എന്ന ലിങ്ക് വഴി സാധിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കുന്നു.
അതേ സമയം, വേതനവും അലവൻസുകളും നിശ്ചയിക്കുന്നത് തൊഴിൽ കരാറിലെ രണ്ട് കക്ഷികളുടെയും കരാറിനോ അല്ലെങ്കിൽ സ്ഥാപനത്തിൻ്റെ ആഭ്യന്തര ചട്ടങ്ങളിൽ അനുശാസിക്കുന്ന നിബന്ധനകൾക്കോ വിധേയമാണെന്നും മന്ത്രാലയം വ്യക്തമാക്കുന്നു
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa