Wednesday, December 4, 2024
Saudi ArabiaTop Stories

സൗദിയിലെ ഹുറൂബായ പ്രവാസികൾക്ക് കഫാല മാറാൻ അവസരമൊരുക്കി  മന്ത്രാലയം

സൗദി മാനവ വിഭവശേഷി മന്ത്രാലയം ഒളിച്ചോടിയ(ഹുറൂബായ) തൊഴിലാളികൾക്ക് വലിയ ആശ്വാസമാകുന്ന കാമ്പയിൻ ആരംഭിച്ചു.

ഹുറൂബായ തൊഴിലാളികൾക്ക് 60 ദിവസത്തിനുള്ളിൽ അവരുടെ പദവി ശരിയാക്കാൻ ഖിവ പ്ലാറ്റ്ഫോമിലൂടെ മന്ത്രാലയം അവസരമൊരുക്കിയിരിക്കുകയാണെന്ന് സൗദി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഹുറൂബ് ആയ തൊഴിലാളികൾക്ക് അവരുടെ കഫാല(സ്പോൺസർഷിപ്പ്) മറ്റൊരു തൊഴിലുടമയ്ക്ക്, ഡിസംബർ 1 മുതൽ 2025 ജനുവരി 29 വരെയുള്ള ഗ്രേസ് പിരീഡിനുള്ളിൽ മാറാൻ ഈ അവസരം പ്രയോജനപ്പെടുത്താം.

ജനുവരി 29-ന് നിർദ്ദിഷ്‌ട സമയപരിധി അവസാനിക്കുന്നതിന് മുമ്പ് ഖിവ പ്ലാറ്റ്‌ഫോമിൽ ലഭ്യമായ സേവനത്തിലൂടെ കഫാല മാറാൻ വ്യവസ്ഥകൾ പാലിക്കുന്ന ഹുറൂബായ തൊഴിലാളികളോട് പ്ലാറ്റ്‌ഫോം ആവശ്യപ്പെട്ടു.

മന്ത്രാലയത്തിന്റെ ഈ കാമ്പയിൻ നിരവധി പ്രവാസികൾക്ക് വലിയ ആശ്വാസമാകുമെന്ന് ജിദ്ദയിലെ സാമൂഹിക പ്രവർത്തകൻ റസാഖ് വി.പി ചേറൂർ അറേബ്യൻ മലയാളിയോട് പറഞ്ഞു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്