60-ലധികം രാജ്യങ്ങളിലെ ജലപദ്ധതികൾക്ക് സൗദി അറേബ്യ ധനസഹായം നൽകി
60-ലധികം രാജ്യങ്ങളിൽ ജല പദ്ധതികളെ പിന്തുണക്കാൻ സൗദി അറേബ്യ 6 ബില്യൺ ഡോളർ നൽകിയതായി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു.
റിയാദിൽ നടന്ന വൺ വാട്ടർ സമ്മിറ്റിൽ, ലോകം വർദ്ധിച്ചുവരുന്ന ജലപ്രതിസന്ധിയിൽ, പ്രത്യേകിച്ച് വരൾച്ചയാൽ കഷ്ടപ്പെടുകയാണെന്ന് കിരീടാവകാശി പറഞ്ഞു.
“അന്താരാഷ്ട്ര സമൂഹത്തിൻ്റെ ശ്രമങ്ങൾ ജല വെല്ലുവിളികളെ നേരിടാൻ സഹായിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു”.
“കൂടാതെ ജലസ്രോതസ്സുകളുടെ സുസ്ഥിരതയ്ക്കായി സംയുക്ത പദ്ധതികൾ വികസിപ്പിക്കുന്നതിന് പ്രവർത്തിക്കെണ്ടതുണ്ടെന്നും കിരീടാവകാശി കൂട്ടിച്ചേർത്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa