ബശ്ശാർ അൽ അസദിന്റെ പതനത്തിന് പിന്നാലെ സിറിയയിൽ അമേരിക്കയുടെ വ്യോമാക്രമണം
ബശ്ശാർ അൽ അസദിൻ്റെ ഭരണം അവസാനിച്ചതിന് പിന്നാലെ സിറിയയിലെ ഡസൻ കണക്കിന് കേന്ദ്രങ്ങളിൽ അമേരിക്ക വ്യോമാക്രമണം നടത്തി.
അൽ-അസദിൻ്റെ ഭരണത്തിൻ്റെ അവസാനം സായുധ സംഘം മുതലെടുക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ഐസിസ് നേതാക്കൾ, പ്രവർത്തകർ, ക്യാമ്പുകൾ എന്നിവയുൾപ്പെടെ 75 ലധികം ലക്ഷ്യങ്ങൾ തകർത്തതായി യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു.
ആക്രമണത്തിൽ സാധാരണക്കാർക്ക് പരിക്കേറ്റതായി സൂചനകളില്ല. ബോയിംഗ് ബി-52 സ്ട്രാറ്റോഫോർട്രെസ്, മക്‌ഡൊണൽ ഡഗ്ലസ് എഫ്-15 ഈഗിൾ എന്നിവയുൾപ്പെടെയുള്ള യുദ്ധവിമാനങ്ങൾ ഉപയോഗിച്ചായിരുന്നു ആക്രമണം.
സിറിയയിലെ നിലവിലെ സാഹചര്യം പുനഃസ്ഥാപിക്കാനും മുതലെടുക്കാനും ഞങ്ങൾ ഐസിസിനെ അനുവദിക്കില്ലെന്ന് കമാൻഡർ ജനറൽ മൈക്കൽ എറിക് കുറില്ല പ്രസ്താവനയിൽ പറഞ്ഞു.
ഏതെങ്കിലും വിധത്തിൽ ഐസിസുമായി സഹകരിക്കുകയോ അവരെ പിന്തുണയ്ക്കുകയോ ചെയ്താൽ നടപടി നേരിടേണ്ടി വരുമെന്ന് സിറിയയിലെ എല്ലാ സംഘടനകൾക്കും അമേരിക്ക മുന്നറിയിപ്പ് നൽകി
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa