Wednesday, December 18, 2024
Saudi ArabiaTop Stories

കൊടും തണുപ്പിൽ വെള്ളം ഉറഞ്ഞ് ഐസായി മാറി; സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വീഡിയോ ദൃശ്യങ്ങൾ കാണാം

മൂന്ന് ദിവസമായി തുടർന്നുകൊണ്ടിരിക്കുന്ന കൊടും തണുപ്പിൽ സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് വെള്ളം ഐസായി മാറിയ വീഡിയോ നിരവധി പേർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.

അൽജൗഫിൽ പൈപ്പിലൂടെ വരുന്ന വെള്ളം തണുത്തുറഞ്ഞ് ഐസ് കട്ടയായി വീഴുന്ന ദൃശ്യം പ്രദേശത്തെ തണുപ്പിന്റെ തീവ്രത വ്യക്തമാക്കുന്നു.

ഖസിം മേഖലയിലെ ഉനയ്‌സയിൽ മേൽക്കൂരയിൽ കെട്ടി നിൽക്കുന്ന വെള്ളം കട്ടിയായതായി കാണിക്കുന്ന വീഡിയോ കാലാവസ്ഥാ വിദഗ്ദൻ സിയാദ് അൽ-ജുഹാനി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.

അൽ-ജൗഫ്, ഹായിൽ, ഖസീം തുടങ്ങിയ സ്ഥലങ്ങളിൽ ആളുകൾ പാത്രത്തിൽ വെള്ളം നിറച്ച് പുറത്തു വെച്ച് അത് ഐസായതായി ചില ദൃശ്യങ്ങളിൽ കാണിച്ചു.

ഒട്ടകങ്ങൾക്ക് കുടിക്കാൻ വലിയ പാത്രങ്ങളിൽ നിറച്ചു വെച്ചിരുന്ന വെള്ളം വരെ ഐസ് പാളികളായി മാറിയതായി ദൃശ്യങ്ങളിൽ കാണാം.

തബൂക്ക്, അൽ-ജൗഫ്, ഹായിൽ, അൽ-ഖസിം, വടക്കൻ അതിർത്തി പ്രദേശങ്ങൾ എന്നിവിടങ്ങളിൽ അതിശൈത്യം തുടരുമെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി നേരത്തെ അറിയിച്ചിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa