Wednesday, December 18, 2024
Saudi ArabiaTop Stories

സൗദിയിലെ ഗാർഹിക തൊഴിലാളിയുമായി ബന്ധപ്പെട്ട് പൊതുവായി കാണുന്ന ചില നിയമ ലംഘനങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകി അധികൃതർ

റിയാദ്: വീട്ടുജോലിക്കാരുമായി ഇടപഴകുന്നതിൽ ചില തൊഴിലുടമകൾ നടത്തുന്ന പൊതുവായ ചില നിയമ ലംഘനങ്ങൾക്കെതിരെ സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം മുന്നറിയിപ്പ് നൽകി.

ഗാർഹിക തൊഴിലാളിയെ മറ്റുള്ളവർക്ക് വേണ്ടി ജോലി ചെയ്യാൻ അനുവദിക്കുകയോ കരാറിൽ പറഞ്ഞിരിക്കുന്ന ജോലിയുടെ സ്വഭാവത്തിൽ നിന്ന് വ്യത്യസ്തമായ ജോലികൾ ഏൽപ്പിക്കുകയോ ചെയ്യുന്നതാണ് ഈ ലംഘനങ്ങളിൽ ഏറ്റവും പ്രധാനമെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിക്കുന്നു.

ജോലിയില്ലാതെ വീട്ടുജോലിക്കാരെ കൊണ്ടുവരരുതെന്നും തൊഴിലാളിയെ മറ്റൊരു പാർട്ടിക്ക് വേണ്ടി ജോലി ചെയ്യാൻ അനുവദിക്കരുതെന്നും ഇഖാമയിലോ കരാറിലോ ഉള്ള അദ്ദേഹത്തിൻ്റെ തൊഴിലിൽ നിന്ന് വ്യത്യസ്തമായ ജോലികൾ ചെയ്യിക്കരുതെന്നും വ്യവസ്ഥ ചെയ്യുന്ന ഗാർഹിക സേവന തൊഴിലാളി ചട്ടങ്ങളിലെ ആർട്ടിക്കിൾ 15 മന്ത്രാലയം സുചിപ്പിച്ചു.

ഇത്തരത്തിലുള്ള നിയമ ലംഘനങ്ങൾ തൊഴിലുടമകളെ ഉത്തരവാദിത്തത്തിനും ശിക്ഷക്കും വിധേയരാക്കുമെന്ന് മന്ത്രാലയം ഓർമ്മപ്പെടുത്തുന്നു.

ഈ മുന്നറിയിപ്പ് ഗാർഹിക തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും സുരക്ഷിതവും നീതിയുക്തവുമായ തൊഴിൽ അന്തരീക്ഷം വർധിപ്പിക്കുന്നതിന് സഹായകമാകുന്ന കരാറുകൾ എല്ലാ കക്ഷികളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും വേണ്ടിയാണ് എന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്