ISO സർട്ടിഫിക്കറ്റിന് സമാനമായ ഹലാൽ സർട്ടിഫിക്കറ്റ് പുറത്തിറക്കുമെന്ന് മക്ക ചേംബർ ഓഫ് കേമേഴ്സ് ചെയർമാൻ
മദീന: ISO സർട്ടിഫിക്കറ്റിന് സമാനമായ ഹലാൽ സർട്ടിഫിക്കറ്റ് പുറത്തിറക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണെന്ന് ഇസ്ലാമിക് ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഡവലപ്‌മെൻ്റ് ഡയറക്ടർ ബോർഡ് ചെയർമാനും മക്ക ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി ചെയർമാനുമായ ഷെയ്ഖ് അബ്ദുല്ല ബിൻ സാലിഹ് കാമിൽ പറഞ്ഞു.
ലോകമെമ്പാടുമുള്ള ഹലാൽ വിപണിയുടെ മൂല്യം 2 ട്രില്യൺ ഡോളർ കവിയുന്നുവെന്നും വിപണി ലക്ഷ്യമിടുന്നത് 1.6 ബില്യൺ മുസ് ലിംകളെയാണെന്നും മദീനയിലെ ഇൻവെസ്റ്റ്‌മെൻ്റ് ഫോറത്തെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
“കഴിഞ്ഞ കാലയളവിൽ, ചില രാജ്യങ്ങൾ ഹലാൽ വിപണിയുടെ ഒരു പങ്ക് ഏറ്റെടുക്കാൻ തുടങ്ങിയിട്ടുണ്ട്, അവയിൽ ചിലത് ഇസ്‌ലാമികമല്ലാത്ത രാജ്യങ്ങളാണ്,” അദ്ദേഹം പറഞ്ഞു.
“ഹലാൽ ഭക്ഷണത്തിൽ മാത്രം ഒതുങ്ങുന്നില്ല, പ്രത്യേകിച്ച് ടൂറിസം, സൗന്ദര്യവർദ്ധക വസ്തുക്കൾ എന്നിങ്ങനെ വിവിധ മേഖലകളിലേക്ക് വ്യാപിക്കുന്നു. സൗദി അറേബ്യയ്ക്കുള്ളിൽ, പ്രത്യേകിച്ച് വിശുദ്ധ നഗരങ്ങളായ മക്കയിലും മദീനയിലും ഈ വിപണിയുടെ വലിയൊരു ശതമാനം ഹലാൽ സംരംഭത്തിലൂടെ സ്വന്തമാക്കാനാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു”.
പബ്ലിക് ഇൻവെസ്റ്റ്‌മെൻ്റ് ഫണ്ടിൻ്റെ പൂർണ ഉടമസ്ഥതയിലുള്ള ഹലാൽ പ്രൊഡക്‌ട്‌സ് ഡെവലപ്‌മെൻ്റ് കമ്പനിയുമായി ഗുണപരമായ പങ്കാളിത്തം ആരംഭിക്കുമെന്ന് കാമിൽ വെളിപ്പെടുത്തി. ഇസ്ലാമിക് ചേംബർ 2025-ൽ കമ്പനിയുമായി പങ്കാളിത്തത്തിൽ ഒപ്പുവെക്കും, അങ്ങനെ സൗദി അറേബ്യ ലോകത്തിലെ ഹലാൽ ഉൽപ്പന്നങ്ങളുടെ പ്രധാന ലക്ഷ്യസ്ഥാനമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa