ജിദ്ദയിൽ വാണിജ്യ സ്ഥാപനം കൊള്ളയടിച്ച് പണമടങ്ങിയ സേഫ് മോഷ്ടിച്ച ആറംഗ സംഘം അറസ്റ്റിൽ
ജിദ്ദയിൽ ഒരു വാണിജ്യ സ്ഥാപനം കൊള്ളയടിച്ച് പണമടങ്ങിയ ഇരുമ്പ് സേഫ് മോഷ്ടിച്ച 6 വിദേശികളെ പോലീസ് അറസ്റ്റ് ചെയ്തു.
ജിദ്ദാ സുരക്ഷാ സേനയാണ് പ്രതികളെ പിടികൂടിയത്. പ്രതികളിലൊരാൾ അതിർത്തി നിയമം ലംഘിച്ച് സൗദിയിലേക്ക് കടന്ന യമൻ സ്വദേശിയാണ്.
അറസ്റ്റ് ചെയ്ത പ്രതികളെ നിയമനടപടികൾക്ക് ശേഷം പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തുവെന്ന് ജിദ്ദാ പോലീസ് അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa