Friday, January 10, 2025
Saudi ArabiaTop Stories

സമാധാനത്തോടെ ഉറങ്ങാൻ സഹായിക്കുന്ന 8 സ്റ്റെപ്പുകൾ വ്യക്തമാക്കി ഖാലിദ് നിംർ

ഒരു വ്യക്തിയെ സമാധാനത്തോടെ ഉറങ്ങാൻ സഹായിക്കുന്ന 8 സ്റ്റെപ്പുകൾ വ്യക്തമാക്കി പ്രമുഖ സൗദി കൺസൾട്ടന്റ് ഡോ: ഖാലിദ് അൽ നിംർ.

1.സൂര്യാസ്തമയത്തിനു ശേഷം കാപ്പിയും ചായയും കുടിക്കാതിരിക്കുക. 2 .മുറിയിൽ പൂർണ്ണ നിശബ്ദത ഉണ്ടായിരിക്കുക. 3. കിടപ്പുമുറിയിൽ നിന്ന് മൊബൈൽ ഫോൺ പുറത്ത് വെക്കുക. 4.ടിവി ഓഫ് ചെയ്യുക. 5. വ്യായാമത്തിന് ശേഷം ചൂടു വെള്ളം കൊണ്ട് കുളിക്കുക, തുടർന്ന് വിശ്രമിക്കുക. 6. മുറിയിലെ താപനില ഏകദേശം 25 ഡിഗ്രി സെൽഷ്യസിലും 40% ഈർപ്പത്തിലും സജ്ജമാക്കുക. 7. ഉറങ്ങുന്നതിന് തൊട്ടുമുമ്പ് ശ്രദ്ധ തിരിക്കുന്ന ഒന്നിലും ഏർപ്പെടാതിരിക്കുക. 8. സമീപത്ത് വിക്‌സ്, വെളുത്തുള്ളി തുടങ്ങിയ അസുഖകരമായ ഗന്ധങ്ങളൊന്നുമില്ല എന്ന് ഉറപ്പ് വരുത്തുക.

മേൽ പരാമർശിച്ച 8 സ്റ്റെപ്പുകൾ പാലിക്കുന്നത് നല്ല ഉറക്കത്തിന് സഹായകരമാകുമെന്ന് ഡോ: ഖാലിദ് വ്യക്തമാക്കുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്