Friday, January 10, 2025
Saudi ArabiaTop Stories

സൗദിയിൽ സ്ത്രീയെ ശല്യപ്പെടുത്തിയ കേസിൽ പ്രവാസി അറസ്റ്റിൽ

സൗദിയിൽ സ്ത്രീയെ ശല്യപ്പെടുത്തിയ കേസിൽ ഇന്ത്യക്കാരനെ അറസ്റ്റ് ചെയ്തതായി പൊതു സുരക്ഷാ വിഭാഗം അറിയിച്ചു.

അൽ ബഹയിലാണ് ആന്റണി രാജ് റാഫേൽ എന്ന് പേരുള്ള ഇന്ത്യൻ പൗരനെ അൽ ബഹാ മേഖലാ പോലീസ് അറസ്റ്റ് ചെയ്തത്.

പൊതു സുരക്ഷാ വിഭാഗത്തിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ പ്രസിദ്ധപ്പെടുത്തിയ അറിയിപ്പിൽ,
ഇന്ത്യക്കാരൻ ആണെന്നതൊഴികെ പ്രതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

ഇയാൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുകയും അന്വേഷണം പൂർത്തിയാക്കാൻ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്യുകയും ചെയ്തതായി പോലീസ് അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa