Friday, January 10, 2025
Saudi ArabiaTop Stories

കന്നുകാലികൾക്കായി പശ്ചിമേഷ്യയിലെ ഏറ്റവും വലിയ നഗരം സൗദി അറേബ്യയിൽ ഒരുങ്ങുന്നു

കന്നുകാലികൾക്കായിട്ടുള്ള പശ്ചിമേഷ്യയിലെ ഏറ്റവും വലിയ നഗരത്തിന്റെ നിർമ്മാണം പ്രഖ്യാപിച്ച് സൗദി അറേബ്യ.

9 ബില്യൺ റിയാൽ ചിലവിട്ട് 11 ദശലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിൽ ഹഫ്ർ അൽ-ബാത്തിൻ ഗവർണറേറ്റിലാണ് നഗരം ഒരുക്കുന്നത്.

പ്രതിദിനം 140,000 ലിറ്റർ പാലും മണിക്കൂറിൽ 100 ​​ടൺ കാലിത്തീറ്റയും, ഒന്നര ലക്ഷം മീറ്റർ ലെതർ നിർമ്മാണവും പദ്ധതി ലക്‌ഷ്യം വെക്കുന്നു.

പ്രതിവർഷം 15 ബില്യൺ കിലോവാട്ട് ഹരിതവൈദ്യുതിയെ ആശ്രയിക്കുന്ന പദ്ധതിയിൽ,170,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ ഒരു ഓട്ടോമേറ്റഡ് അറവുശാലയും ഉൾക്കൊള്ളുന്നു.

ഭക്ഷ്യസുരക്ഷ വർദ്ധിപ്പിക്കുന്നതിന് കന്നുകാലി ഉൽപന്നങ്ങളിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിനുള്ള രാജ്യത്തിൻ്റെ ശ്രമങ്ങളുടെ ഭാഗമാണ് പദ്ധതി.

ഫെഡറേഷൻ ഓഫ് സൗദി ചേംബേഴ്സിൻ്റെ പിന്തുണയോടെ ഹഫ്ർ അൽ-ബാത്തിൻ ചേംബർ സംഘടിപ്പിച്ച ഹഫ്ർ അൽ-ബാത്തിൻ ഇൻവെസ്റ്റ്‌മെൻ്റ് ഫോറം 2025ൽ ആണ് പദ്ധതി പ്രഖ്യാപിച്ചത്.

ലൈവ്‌സ്റ്റോക്ക് ആൻഡ് മാർക്കറ്റിംഗ് അസോസിയേഷൻ്റെ ഉടമസ്ഥതയിലുള്ള ഈ പ്രോജക്റ്റ് ഗവർണറേറ്റിലെ ജനങ്ങൾക്ക് പതിമൂവായിരത്തിലധികം തൊഴിലവസരങ്ങൾ നൽകും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa