സൗദി പ്രവാസികൾ ശ്രദ്ധിക്കുക; എക്സിറ്റ് ഇഷ്യു ചെയ്യാൻ ഇഖാമയിൽ മിനിമം 30 ദിവസം കാലാവധി വേണമെന്ന് ജവാസാത്ത്
ജിദ്ദ: സൗദിയിലെ വിദേശികളുടെ ഫൈനല്‍ എക്സിറ്റ് വിസ ഇഷ്യു ചെയ്യാൻ ഇഖാമയില്‍ മിനിമം 30 ദിവസ കാലാവധി നിര്‍ബന്ധമാണെന്ന്സൗദി ജവാസാത്ത് ഡയറക്ടറേറ്റ് എക്സിൽ അറിയിച്ചു.
ഇഖാമ കാലാവധി 30 ദിവസത്തില്‍ കുറവാണെങ്കില്‍ ഫൈനല്‍ എക്സിറ്റ് വിസ ഇഷ്യു ചെയ്യാൻ സാധിക്കില്ല. അത്തരം സാഹചര്യത്തിൽ എക്സിറ്റ് ലഭിക്കാൻ ഇഖാമ പുതുക്കൽ നിർബന്ധമാകും.
ഇഖാമയിൽ മുപ്പതിനും അറുപതിനും ഇടയിലാണു കാലാവധിയുള്ളതെങ്കില്‍ ഇഖാമയില്‍ ശേഷിക്കുന്ന അതേ കാലാവധിക്കനുസരിച്ചായിരിക്കും ഫൈനല്‍ എക്സിറ്റ് വിസ കാലാവധിയും ഉണ്ടായിരിക്കുക.
അതേ സമയം ഇഖാമയിൽ 60 ദിവസത്തില്‍ കൂടുതല്‍ കാലാവധിയുണ്ടെങ്കില്‍ ഫൈനൽ എക്സിറ്റ് വിസക്ക് 60 ദിവസത്തെ കാലാവധിയുണ്ടായിരിക്കും എന്നും ജവാസാത്ത് വ്യക്തമാക്കുന്നു.
നേരത്തെ ഇഖാമ കാലാവധി അവസാനിക്കുന്ന ദിവസം പൊലും ഫൈനൽ എക്സിറ്റ് ഇഷ്യു ചെയ്താൽ 60 ദിവസം കൂടി എക്സിറ്റ് വിസക്ക് കാലാവധി ലഭിച്ചിരുന്നു. എന്നാൽ ഇനി ആ ആനുകൂല്യം ലഭ്യമാകില്ല എന്നാണ് ജവാസാത്തിന്റെ ഇന്നത്തെ അറിയിപ്പിൽ നിന്ന് വ്യക്തമാകുന്നത്. ജവാസാത്ത് അറിയിപ്പ് താഴെ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa