Saturday, January 25, 2025
Saudi ArabiaTop Stories

സൗദിയിൽ വിമാനത്തിലെ മോശം പെരുമാറ്റത്തിന് 74 യാത്രക്കാർക്ക് 80,000 റിയാൽ പിഴ

സൗദിയിൽ വിമാനത്തിലെ മോശം പെരുമാറ്റത്തിനും, വ്യോമ സുരക്ഷാ നിർദ്ദേശങ്ങൾ ലംഘിച്ചതിനുമായി, 74 യാത്രക്കാർക്ക് 79,200 റിയാൽ പിഴ ചുമത്തി.

ഇതടക്കം ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ 542 നിയമലംഘനങ്ങൾക്കായി 18.89 ദശലക്ഷം റിയാലാണ് 2024-ൽ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമായി ആകെ പിഴ ചുമത്തിയത്.

യാത്രക്കാരുടെ അവകാശ സംരക്ഷണ ചട്ടങ്ങൾ പാലിക്കുന്നതിൽ വിമാനക്കമ്പനികൾ പരാജയപ്പെട്ടതിന് 305 ലംഘനങ്ങൾക്ക് ആകെ 14.42 ദശലക്ഷം റിയാലാണ് പിഴ ഈടാക്കിയത്.

വിമാനക്കമ്പനികൾക്കെതിരെയുള്ള 111 നിയമലംഘനങ്ങളിൽ, മുൻകൂർ പാസഞ്ചർ രജിസ്ട്രേഷൻ സംവിധാനം സംബന്ധിച്ച അതോറിറ്റിയുടെ നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയതിനും, സമയം പാലിക്കുന്നതിൽ പരാജയപ്പെട്ടതിനുമായി പിഴ ചുമത്തിയത് 3.65 ദശലക്ഷം റിയാലാണ്.

കൂടാതെ വിമാനക്കമ്പനികൾക്കെതിരായ മറ്റ് 9 നിയമലംഘനങ്ങൾക്കും, അതോറിറ്റിയുടെ നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതിനുമായി ആകെ 290,000 റിയാലാണ് പിഴ ചുമത്തിയത്.

അതോറിറ്റിയും സിവിൽ ഏവിയേഷൻ കൺട്രോളും പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ പാലിക്കാത്തതിന് ലൈസൻസുള്ള കമ്പനികൾക്കെതിരെ 17 നിയമലംഘനങ്ങൾക്ക് ആകെ 175,000 റിയാൽ പിഴ ചുമത്തി.

ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ നൽകുന്ന ലൈസൻസുകളുടെ വ്യവസ്ഥകൾ പാലിക്കാത്തതിന് രണ്ട് എയർ ട്രാൻസ്പോർട്ട് കമ്പനികൾക്കെതിരെ രണ്ട് നിയമലംഘനങ്ങളും ചുമത്തി. , ആകെ നാൽപതിനായിരം റിയാൽ പിഴ ഈടാക്കി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa