സൗദിയിൽ അനുമതിയില്ലാതെ ഡ്രോൺ ഉപയോഗിച്ചതിന് 15 പേർക്കെതിരെ കേസ്
സൗദിയിൽ അനുമതിയില്ലാതെ ഡ്രോൺ ഉപയോഗിച്ചതിന് 15 പേർക്കെതിരെ കേസെടുത്തതായി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു.
പെർമിറ്റില്ലാതെ ഭാരം കുറഞ്ഞ വിമാനങ്ങൾ പറത്തിയതിന് 6 പേർക്കെതിരെയും, വിമാനത്താവളങ്ങളിലെ നിരോധിത മേഖലയിൽ പ്രവേശിച്ചതുമായി ബന്ധപ്പെട്ട് 3 പേർക്കെതിരെയും കേസെടുത്തു.
സൗദി അറേബ്യയിൽ ഡ്രോണുകൾ പ്രവർത്തിപ്പിക്കുന്നതിന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷനിൽ (GACA) നിന്ന് അനുമതി നേടേണ്ടതുണ്ട്.
ഡ്രോണുകൾ ഇറക്കുമതി ചെയ്യുന്നതിന് ആവശ്യമായ കസ്റ്റംസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് GACA-യിൽ രജിസ്ട്രേഷൻ ആവശ്യമാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa