സൗദിയിൽ ട്രാഫിക് പിഴകളിൽ 50% കിഴിവ്; ആനുകൂല്യം അവസാനിക്കാൻ ശേഷിക്കുന്നത് മൂന്ന് മാസം
ജിദ്ദ: ട്രാഫിക് പിഴകളിൽ 50% ഇളവ് അനുവദിച്ച് കൊണ്ടുള്ള ആനുകൂല്യം അവസാനിക്കാൻ ഇനി ശേഷിക്കുന്നത് മൂന്ന് മാസം മാത്രമാണെന്ന് മുറൂർ ഓർമ്മിപ്പിച്ചു.
പിഴകൾ അടക്കാനുള്ളവർ ഈ വരുന്ന ഏപ്രിൽ 18-നു മുമ്പ് കിഴിവ് ആനുകൂല്യം ഉപയോഗപ്പെടുത്തണം.
ട്രാഫിക് പിഴകളിൽ 50% കിഴിവ് അനുവദിച്ച ഇളവ് കാലപരിധി കഴിഞ്ഞ ഒക്ടോബറിൽ ആറു മാസത്തേക്ക് കൂടി ദീർഘിപ്പിക്കുകയായിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa