ഒരാഴ്ച മുമ്പ് അവധിക്ക് നാട്ടിൽ പോയ സൗദി പ്രവാസി മരിച്ചു
റിയാദ്: റിയാദിൽനിന്ന് ഒരാഴ്ച മുമ്പ് അവധിക്ക് നാട്ടിൽ പോയ തിരുവനന്തപുരം സ്വദേശി മരിച്ചു.
തിരുവനന്തപുരം കല്ലറ പള്ളിമുക്ക് പഴയ മുക്ക് സ്വദേശി നൈസാം ആണ് ഇന്ന് ഉച്ചയോടെ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്.
നെഞ്ചുവേദന അനുഭവപ്പെട്ടതിനെതുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
റിയാദിൽ 17 വർഷം ഐസ്ക്രീം കമ്പനിയിൽ സെയിൽസ്മാനായി ജോലി ചെയ്തിരുന്ന നൈസാം അവിടെ നിന്ന് വിരമിച്ച് നാട്ടിൽ പോയ ശേഷം ഏതാനും മാസങ്ങൾക്ക് മുമ്പായിരുന്നു പുതിയ വിസയിൽ തിരിച്ചെത്തി ഒരു സ്വകാര്യ കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചത്. കഴിഞ്ഞയാഴ്ചയായിരുന്നു നാട്ടിൽ പോയത്. ഭാര്യയും ഒരു മകനും ഉണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa