Wednesday, January 22, 2025
Saudi ArabiaTop Stories

സൗദിയിൽ തൊഴിലാളികൾക്ക് ആരോഗ്യ ഇൻഷുറൻസ് ലഭ്യമാക്കാത്ത നിരവധി തൊഴിലുടമകൾക്കെതിരെ നടപടി

ആരോഗ്യ ഇൻഷുറൻസ് സംവിധാനത്തിലെ വ്യവസ്ഥകൾ ലംഘിച്ചതിൻ്റെ ഫലമായി നിരവധി തൊഴിലുടമകൾക്ക് പിഴ ചുമത്താൻ ആരോഗ്യ ഇൻഷുറൻസ് കൗൺസിൽ തീരുമാനങ്ങൾ പുറപ്പെടുവിച്ചു.

തൊഴിലാളികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും നിർബന്ധിത ആരോഗ്യ പരിരക്ഷ നൽകുന്നതിൽ പരാജയപ്പെട്ടതുമായി ബന്ധപ്പെട്ടാണ് നടപടി.

നിരവധി മുന്നറിയിപ്പുകൾ നൽകിയതിന് ശേഷമാണ് നടപടിയിലേക്ക് കടക്കുന്നതെന്ന് കൗൺസിൽ അറിയിച്ചു.

വീഴ്ച വരുത്തുന്ന തൊഴിലുടമകൾ, ഓരോ വ്യക്തിക്കും വാർഷിക സബ്‌സ്‌ക്രിപ്‌ഷൻറെ മൂല്യത്തിൽ കവിയാത്ത തുക പിഴ നല്കുന്നതോടൊപ്പം, പ്രീമിയം അടക്കുകയും വേണമെന്ന് ആരോഗ്യ ഇൻഷുറൻസ് വ്യവസ്ഥയുടെ ആർട്ടിക്കിൾ 14 പറയുന്നു.

ഇതിന് പുറമെ താൽക്കാലികമായിട്ടോ അല്ലെങ്കിൽ സ്ഥിരമായ കാലയളവിലേക്കോ പുതിയ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിൽ നിന്ന് വിലക്കും ലഭിച്ചേക്കാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa