സൗദിയിൽ പ്രഭാതനടത്തത്തിനിടെ കുഴഞ്ഞ് വീണ് മലയാളി മരിച്ചു
റിയാദ്: റിയാദിൽ, പ്രഭാത നടത്തത്തിനിടെ കുഴഞ്ഞു വീണ് ആലുവ സ്വദേശി മരിച്ചു. തോട്ടുമുക്കം സ്വദേശി ശൗക്കത്തലി പൂകോയതങ്ങള്‍ (54) ആണ് ഇന്നലെ ശുമൈസി ആശുപത്രിയിൽ വെച്ച് മരിച്ചത്.
ഇന്നലെ ഉച്ചവരെ ഇദ്ദേഹത്തെ കുറിച്ച് യാതൊരു വിവരമില്ലാതിരുന്നതിനെത്തുടർന്ന് റിയാദ് ഹെല്‍പ്‌ഡെസ്‌ക് ജീവകാരുണ്യപ്രവര്‍ത്തകന്‍ മുജീബ് കായംകുളം നടത്തിയ അന്വേഷണത്തിൽ ശുമൈസി ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.
നടത്തത്തിനിടെ കുഴഞ്ഞുവീണ ശൗക്കത്തലി തങ്ങളെ ശുമൈസി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും ഉച്ചയോടെ മരണം സംഭവിച്ചിരുന്നു എന്നാണ് റിപ്പോർട്ട്.
ഭാര്യ ആയിശ ബീവി. മക്കൾ: ഹിശാം, റിദ ഫാത്തിമ. മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ നടക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa