Wednesday, January 22, 2025
Saudi ArabiaTop Stories

വാഹനമോടിക്കുന്നവർ ഹസാർഡ് ലൈറ്റുകൾ ഉപയോഗിക്കേണ്ട മൂന്ന് സന്ദർഭം വ്യക്തമാക്കി സൗദി ട്രാഫിക് വകുപ്പ്

വാഹനമോടിക്കുന്നവർ അടിയന്തിര സാഹചര്യങ്ങളിൽ ഹസാർഡ് ലൈറ്റുകൾ ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യം ഓർമ്മിപ്പിച്ച് സൗദി ട്രാഫിക് വിഭാഗം.

പിന്നിൽ വരുന്ന വാഹങ്ങൾക്ക് മുന്നറിയിപ്പ് നൽകാനായി മൂന്ന് സന്ദർഭങ്ങളിൽ ഹസാർഡ് ലൈറ്റുകൾ പ്രവർത്തിപ്പിക്കണമെന്ന് മുറൂർ അറിയിച്ചു.

വാഹനമോടിക്കവേ മുന്നിൽ ഒരു വാഹനാപകടം കണ്ടാൽ, ഉടനെ മുന്നിൽ തടസ്സമുണ്ടെന്ന് മറ്റു ഡ്രൈവർമാരെ അറിയിക്കാനായി ഹസാർഡ് ലൈറ്റുകൾ പ്രവർത്തിപ്പിക്കണം.

റോഡിൽ വാഹനത്തിരക്ക് ഏറുന്ന സമയത്തും ഈ സിഗ്നലുകൾ ഉപയോഗിക്കണം. പെട്ടന്ന് നിർത്തേണ്ടിവരുന്ന സന്ദർഭങ്ങളിൽ കൂട്ടിയിടി ഒഴിക്കാൻ ഇത് സഹായിക്കും.

മൂടൽമഞ്ഞിലോ പൊടിക്കാറ്റിലോ കനത്ത മഴയിലോ വാഹനമോടിക്കുമ്പോൾ ദൂരക്കാഴ്ച ഗണ്യമായി കുറയുന്നതിനാൽ, അത്തരം സന്ദര്ഭങ്ങളിലും ഹസാർഡ് ലൈറ്റുകൾ പ്രവർത്തിപ്പിക്കണം.

ഈ നടപടിക്രമത്തിലൂടെ അപകടങ്ങൾ കുറയ്ക്കാനും എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കാനും കഴിയുമെന്ന് ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റ് വ്യക്തമാക്കി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa