Thursday, January 23, 2025
Middle EastSaudi ArabiaTop Stories

വെസ്റ്റ് ബാങ്കിലെ ഇസ്രായേൽ സൈനിക നടപടിക്കെതിരെ സൗദി അറേബ്യ

അധിനിവേശ വെസ്റ്റ് ബാങ്കിലെ ജെനിൻ നഗരത്തിൽ ഇസ്രായേൽ അധിനിവേശ സേന ആരംഭിച്ച ആക്രമണത്തെ സൗദി അറേബ്യ ശക്തമായി അപലപിക്കുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ഇസ്രായേലിന്റെ അന്താരാഷ്ട്ര നിയമങ്ങളുടെയും ഉടമ്പടികളുടെയും ലംഘനങ്ങൾ തടയുന്നതിനുള്ള ഉത്തരവാദിത്തം അന്താരാഷ്ട്ര സമൂഹം ഏറ്റെടുക്കണമെന്ന് രാജ്യം ആവർത്തിച്ച് ആഹ്വാനം ചെയ്തു.

ഇസ്രായേൽ നടത്തുന്ന തുടർച്ചയായ ലംഘനങ്ങൾ അധിനിവേശ ഫലസ്തീൻ പ്രദേശങ്ങളെ വീണ്ടും പോരാട്ടത്തിലേക്കും അരാജകത്വത്തിലേക്കും നയിച്ചേക്കും.

നിരപരാധികളായ സാധാരണക്കാരുടെ സുരക്ഷയ്ക്ക് ഇത് ഭീഷണിയാണെന്നും മേഖലയിലെ സമാധാന സാധ്യതകളെ ദുർബലപ്പെടുത്തിയേക്കാമെന്നും പ്രസ്താവനയിൽ മുന്നറിയിപ്പ് നൽകുന്നു.

ഗാസയിലെ വെടിനിർത്തലിന് ശേഷം ഇസ്രായേൽ സൈന്യം വെസ്റ്റ്ബാങ്കിലെ ജെനിൻ നഗരത്തിലേക്ക് ആക്രമണം വ്യാപിപ്പിച്ചിരുന്നു.

ആക്രമണത്തിൽ പത്തോളം ഫലസ്തീനികൾ കൊല്ലപ്പെടുകയും, സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa