സൗദിയിൽ നിന്ന് അവധിക്ക് പോയവരുടെ റി എൻട്രി വിസ കാലാവധി പുതുക്കാൻ ഇനി ഇരട്ടി ഫീസ്
സൗദിയിൽ നിന്ന് അവധിക്ക് നാട്ടിൽ പോയവരുടെ റി എൻട്രി കാലാവധി, നാട്ടിലിരിക്കേ പുതുക്കാനുള്ള ഫീസ് ഇരട്ടിയാക്കിയ നിയമം പ്രാബല്യത്തിൽ വന്നു.
നേരത്തെ റി എൻട്രി പുതുക്കാൻ ഓരോ മാസത്തിനും 100 റിയാൽ എന്ന തോതിൽ ആയിരുന്നു ഫീസ്. എന്നാൽ ഇനി മുതൽ നിലവിലുള്ളതിന്റെ ഇരട്ടി ഫീസ് അടക്കണം. അതായത് ഒരു മാസം പുതുക്കാൻ ഉദ്ദേശിക്കുന്നവർ 200 റിയാൽ, രണ്ട് മാസത്തിനു 400 റിയാൽ, മൂന്ന് മാസത്തിനു 600 റിയാൽ എന്നിങ്ങനെയുള്ള തോതിലായിരിക്കും ഫീസ് അടക്കേണ്ടി വരിക.
റി എൻട്രി കാലാവധി ദീർഘിപ്പിക്കൽ അബ്ഷിർ വഴിയും മുഖീം വഴിയും ചെയ്യാൻ സാധിക്കും. എന്നാൽ സ്ഥാപനങ്ങൾ അബ്ഷിർ ബിസിനസ് വഴി റി എൻട്രി കാലാവധി നീട്ടുകയാണെങ്കിൽ 103.50 റിയാൽ സർവീസ് ചാർജ് അടക്കേണ്ടി വരും. മുഖീം വഴിയാണെങ്കിൽ തത്തുല്യ തുകക്കുള്ള മുഖീം പോയിന്റ് കട്ടാക്കും.
ഏതായാലും നാട്ടിൽ നിന്ന് റി എൻട്രി ആവശ്യത്തിനനുസരിച്ച് ദീർഘിപ്പിക്കാം എന്ന് കരുതുന്നതിനു പകരം, റി എൻട്രി ഇഷ്യു ചെയ്യുമ്പോൾ തന്നെ നാട്ടിൽ നിൽക്കാൻ സാധ്യതയുള്ള ദിനങ്ങൾക്കനുസരിച്ച് റി എൻട്രി വിസ ഇഷ്യു ചെയ്യുകയായിരിക്കും സാമ്പത്തികച്ചെലവ് കുറക്കാൻ നല്ലത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa